തിരുവനന്തപുരം: കാലവർഷം ജൂലൈ കടക്കുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ. 200 സെ.മീറ്ററിൽ കൂടുതൽ മഴയാണ് കണ്ണൂരിൽ മാത്രം പെയ്തിറങ്ങിയത്. ജൂൺ ഒന്നുമുതൽ ജൂലൈ 31 വരെയുള്ള കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 22 ശതമാനം അധികമഴയാണ് കണ്ണൂരിൽ ഇതുവരെ ലഭിച്ചത്. 1787 മി.മീറ്റർ സാധാരണ മഴലഭിക്കേണ്ടിടത്ത് 2176 മി.മീറ്റർ മഴയാണ് ലഭിച്ചത്. 15 ശതമാനം അധിക മഴ ലഭിച്ച പാലക്കാടാണ് മഴക്കണക്കിൽ രണ്ടാമത്.
എന്നാൽ, ആഗസ്റ്റിലേക്ക് കടക്കുമ്പോൾ ഇടുക്കിയിലും എറണാകുളത്തും മഴക്കമ്മിയാണ് രേഖപ്പെടുത്തിയത്. ഇടുക്കിയിൽ 25 ശതമാനവും എറണാകുളത്ത് 22 ശതമാനവുമാണ് മഴക്കുറവുള്ളത്.
കേരളത്തിൽ ആകെ പെയ്തിറങ്ങിയത് ശരാശരി മഴയാണ്. നാല് ശതമാനത്തിന്റെ കുറവ് മാത്രമാണുള്ളത്. ആഗസ്റ്റിൽ നല്ലരീതിയിൽ മഴലഭിക്കാനുള്ള സാധ്യത കാലവാസ്ഥ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നതിനാൽ ഈ കാലവർഷം അധികമഴയിൽ അവസാനിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.