കണ്ണൂർ: വലിയ അക്ഷരങ്ങൾ ഉപയോഗിച്ചുവെന്ന വിചിത്ര കാരണത്തിന്, കണ്ണൂർ സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയ സംഭവം ഹൈ കോടതി റദ്ദ് ചെയ്തു. തലശ്ശേരി ഗവ. കോളജിൽ പി.ജി റെപ്രസന്റേറ്റിവ് സ്ഥാനത്തേക്ക് സമർപ്പിച്ച എസ്.ബി. ഫാത്തിമയുടെ പത്രികയായിരുന്നു തള്ളിയത്.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാനാർഥിയാണ് എം.എസ്സി കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിനിയായ ഫാത്തിമ. നാമനിർദേശ പത്രിക പൂരിപ്പിച്ചപ്പോൾ മത്സരിക്കുന്ന പദവി 'ദി പി.ജി റെപ്രസന്റേറ്റിവ്' എന്നത് ഇംഗ്ലീഷിൽ കാപിറ്റൽ അക്ഷരത്തിൽ എഴുതിയതിനാൽ പത്രിക തള്ളുന്നുവെന്നായിരുന്നു റിട്ടേണിങ് ഓഫിസർ സി.ആർ. രചിതയുടെ ഉത്തരവ്. എസ്.എഫ്.ഐക്ക് എതിരില്ലാതെ ജയിക്കാൻവേണ്ടി റിട്ടേണിങ് ഓഫിസറുടെ അട്ടിമറിയാണിതെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റിയാണ് ഹൈകോടതിയെ സമീപിച്ചത്. പത്രിക അകാരണമായി തള്ളിയ കോളജ് അധികൃതരുടെ നടപടി ജനാധിപത്യ വിരുദ്ധവും ലിങ്ദോ കമീഷൻ നിബന്ധനകളുടെയും കണ്ണൂർ യൂനിവേഴ്സിറ്റി തെരഞ്ഞെടുപ്പ് മാന്വലിലെ ശിപാർശകളുടെയും ലംഘനമാണെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഇത് ഹൈകോടതി അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.