വി​ഷ്ണു

കാപ്പ: സ്ഥിരം കുറ്റവാളിയായ യുവാവ്​ കരുതൽ തടങ്കലിൽ

ക​രു​നാ​ഗ​പ്പ​ള്ളി: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട യു​വാ​വി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ൽ ത​ഴ​വ ക​ട​ത്തൂ​ർ ക​രി​യ​പ്പ​ള്ളി കി​ഴ​ക്ക​തി​ൽ ബ്ലാ​ക്ക് എ​ന്ന വി​ഷ്ണു (26) ആ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം ത​ട​വി​ലാ​യ​ത്.

2017 മു​ത​ൽ ഓ​ച്ചി​റ, ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​നു​ക​ളി​ലാ​യി ന​ര​ഹ​ത്യാ​ശ്ര​മം, വ്യ​ക്തി​ക​ൾ​ക്ക് നേ​രെ​യു​ള്ള കൈ​യേ​റ്റം, അ​തി​ക്ര​മം, ആ​യു​ധം കൊ​ണ്ടു​ള്ള ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ക്ക​ൽ, കാ​പ്പ നി​യ​മ​ലം​ഘ​നം എ​ന്നീ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ്​ ഇ​യാ​ൾ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി വി​വേ​ക് കു​മാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​റും ജി​ല്ല മ​ജി​സ്​​ട്രേ​റ്റും കൂ​ടി​യാ​യ എ​ൻ. ദേ​വി​ദാ​സ്​ ആ​ണ് ക​രു​ത​ൽ ത​ട​ങ്ക​ലി​ന് ഉ​ത്ത​ര​വാ​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ മോ​ഹി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.

Tags:    
News Summary - Kappa- A habitual criminal youth in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.