കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് നാടുകടത്തി. അയ്മനം കല്ലുമട കോട്ടമല വീട്ടിൽ (ചെത്തിപ്പുഴ കുരിശുംമൂട് എക്സൽ നഗർ ഭാഗത്ത് വാടകക്ക് താമസം) മിഥുൻ തോമസ് (35), ഉല്ലല മോസ്കോ റോഡ് ഭാഗത്ത് രാജ്ഭവൻ വീട്ടിൽ അഖിൽരാജ് (21) എന്നിവരെയാണ് ജില്ലയിൽനിന്ന് കാപ്പ നിയമപ്രകാരം നാടുകടത്തിയത്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മിഥുൻ തോമസിനെ ഒമ്പത് മാസത്തേക്കും അഖിൽരാജിനെ ആറുമാസത്തേക്കുമാണ് നാടുകടത്തിയത്. മിഥുൻ തോമസിന് ചങ്ങനാശ്ശേരി സ്റ്റേഷനില്‍ അടിപിടി, കൊലപാതകശ്രമം, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക തുടങ്ങിയ കേസുകളും, അഖിൽരാജിന് വൈക്കം സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.