തിരുവനന്തപുരം: ലോകബാങ്ക് കേരളത്തെ വികസന പങ്കാളിത്തമുള്ള സംസ്ഥാനമായി പ്രഖ്യാ പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൗ വികസന പങ്കാളിത്ത പദവി പ്രളയാനന്തര പുന ർനിർമാണ പ്രവർത്തനങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. നവകേരള നിർമാണവുമായി ബന്ധപ്പെട്ട് കോവളത്ത് നടന്ന രാജ്യാന്തര വിക സന പങ്കാളിത്ത സംഗമത്തിൽ ലോകബാങ്ക് കൺട്രി ഡയറക്ടർ ജുനൈദ് കമാൽ അഹ്മദാണ് പ്ര ഖ്യാപനം നടത്തിയത്.
പദ്ധതികളിലെ കേവല പങ്കാളിത്തം എന്നതിനപ്പുറം വികസന പങ്കാ ളിയായി അംഗീകരിക്കുന്ന നിലപാട് സമീപകാലത്തൊന്നും ലോകബാങ്ക് സ്വീകരിച്ചിട്ടില്ല. നവകേരള നിർമാണത്തിന് ആവശ്യമായ നിക്ഷേപം അനുവദിക്കാമെന്നും ലോകബാങ്ക് ഉറപ്പു നൽകിയിട്ടുണ്ട്. പ്രതീക്ഷിച്ചതിനെക്കാൾ വലിയ വിജയമായിരുന്നു സംഗമം. എ.ഡി.ബി, ൈജക്ക, ക െ.എഫ്.എൻ, ന്യൂ െഡവലപ്മെൻറ് ബാങ്ക്, നബാർഡ്, ടാറ്റ ട്രസ്റ്റ്, െഎ.എഫ്.ഡി.സി ഫൗണ്ടേഷൻ എ ന്നിവയുടെ പ്രതിനിധികളും പുനർനിർമാണ പ്രവർത്തനങ്ങൾക്കുള്ള സഹായവും പങ്കാളിത്തവും വാഗ്ദാനം ചെയ്തു.
നഗരങ്ങളിൽ ജലവിതരണ സംവിധാനമൊരുക്കൽ, തകർന്ന റോഡുകളുടെ നിർമാണം എന്നിവക്കാവശ്യമായ സഹായം നൽകാമെന്നാണ് നബാർഡിെൻറ ഉറപ്പ്. വായ്പയും സാേങ്കതിക സഹായവുമടക്കം കാര്യങ്ങളിൽ പിന്തുണ ലഭിച്ചിട്ടുണ്ട്. ദുരന്ത ആഘാത നിവാരണ സംവിധാനം സ്ഥാപിക്കുന്നതിനും കാലാവസ്ഥ, പരിസ്ഥിതി വ്യതിയാനം മൂലമുള്ള ആഘാതം കുറക്കുന്നതിനുമുള്ള നടപടികൾക്ക് മുന്തിയ പരിഗണന നൽകും. ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശേഷി കൂട്ടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വികസന പങ്കാളിത്ത സംഗമത്തിൽ സംസ്ഥാനം അവതരിപ്പിച്ച പ്രധാന വിഷയങ്ങൾ: •ജല അതോറിറ്റിയുമായി സഹകരിച്ച് പത്ത് മുനിസിപ്പാലിറ്റികളിൽ പത്ത് ജലവിതരണ പ്ലാൻറ് സ്ഥാപിക്കൽ
•ഗ്രാമീണ മേഖലയിലെ ജലവിതരണ സൗകര്യം മെച്ചപ്പെടുത്തുന്നതിന് 12 പദ്ധതികൾ
•പാതിവഴിയിലായ കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണം
•പ്ലാൻറുകളിൽ സൗരോർജമടക്കം പാരമ്പര്യേത ഉൗർജ സ്രോതസ്സുകൾ ഉപയോഗിക്കൽ
•തിരുവനന്തപുരം, െകാച്ചി നഗരങ്ങളിൽ സെപ്റ്റേജ് സംവിധാനം
•ഡാമുകൾ, െറഗുലേറ്ററുകൾ, കനാലുകൾ എന്നിവയുടെ അറ്റകുറ്റപ്പണി
•ഡാം, റിസർവോയർ എന്നിവിടങ്ങളിൽ അടിഞ്ഞ മണൽ നീക്കാൻ അത്യാധുനിക സംവിധാനം
•ഇ-മാലിന്യം, പാസ്റ്റിക് മാലിന്യം എന്നിവ നിർമാർജനം ചെയ്യുന്ന പ്ലാൻറുകൾ
•ഗ്ലാസ് മാലിന്യത്തിെൻറ പുനഃചംക്രമണ സംവിധാനം
•അജൈവ മാലിന്യ ശേഖരണത്തിന് ജില്ലതല സൗകര്യം
•തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ അനുവദിക്കൽ
•കുടുംബശ്രീകൾക്ക് കമ്യൂണിറ്റി എൻറർപ്രൈസസ് ഫണ്ട്
•വാർഡ് തലങ്ങളിൽ ദുരന്തനിവാരണ സൗകര്യങ്ങൾ
•ജലസംഭരണികളിലെ മത്സ്യകൃഷി
•മുത്ത് കൃഷിക്കുള്ള സാധ്യത പരിേശാധിക്കൽ
•തേദ്ദശീയ മത്സ്യ പരിപോഷണ പദ്ധതികൾ
•ഗ്രാമീണ ചന്തകൾ ശക്തിപ്പെടുത്തൽ
•അട്ടപ്പാടിയിൽ സമഗ്ര കാർഷിക പദ്ധതി
•അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതി
•മണ്ണ് സംരക്ഷണത്തിന് വാർഡ് തലങ്ങളിൽ സോയിൽ മാപ്പിങ്
•മൃഗസംരക്ഷണ രംഗത്ത് പേവിഷ പ്രതിരോധ വാക്സിൻ നിർമാണം
•മാർജിൻ ഫ്രീ വെറ്ററിനറി മെഡിക്കൽ ഷോപ്പുകൾ
•കാലിത്തീറ്റ നിർമാണ സംവിധാനങ്ങൾ
•റോഡ് സംരക്ഷണത്തിന് ഇൻസ്റ്റിറ്റ്യൂഷനൽ േറാഡ് മാപ്പിങ്
•ഗതാഗത മേഖലയിൽ ടെക്നിക്കൽ ഡയറക്ടറേറ്റ് ഒാഫ് ട്രാൻസ്പോർട്ട് സ്ഥാപിക്കൽ
•ഹരിത ബസ് ഇടനാഴികൾ സ്ഥാപിക്കൽ
മാധ്യമ എഡിറ്റർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി തിരുവനന്തപുരം: നാടിെൻറയാകെ സഹകരണത്തോടും പിന്തുണയോടും പ്രളയാനന്തര കേരളം പുനഃസൃഷ്ടിക്കാൻ പൊതുസമവായം ഉയർന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേതൃപരമായ പങ്ക് സർക്കാർ വഹിക്കുമ്പോൾ പൊതുവായ അഭിപ്രായം ഉരുത്തിരിയുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട ‘റീബിൽഡ് കേരള’ കർമപദ്ധതികൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത മാധ്യമ എഡിറ്റർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയദുരന്തമുണ്ടായി ഒരു വർഷമാകുകയാണ്. പുനരധിവാസവുമായി ബന്ധപ്പെട്ട സഹായങ്ങൾ നൽകിവരികയാണ്. വീടുകളുടെ പുനർനിർമാണവും പുരോഗമിക്കുന്നു.അപകടസാധ്യത കാരണം വീടുനിർമിക്കാൻ പറ്റാത്ത സ്വന്തം സ്ഥലത്ത് നിന്ന് മാറിത്താമസിക്കാൻ ചിലർ വിമുഖത കാട്ടുന്നുണ്ട്. കാര്യങ്ങൾ ബോധ്യപ്പെടുത്തി അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിൽ മാധ്യമങ്ങളും പങ്ക് വഹിക്കണം. സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങൾ, കടലാക്രമണ ഭീഷണിയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലുള്ളവരെ ജീവനോപാധിയെ ബാധിക്കാത്തവിധം മാറ്റിപ്പാർപ്പിക്കൽ ലക്ഷ്യമാണ്.
ലോക ബാങ്കിേൻറതുൾപ്പെടെയുള്ള ടീമുമായി വിവിധ വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിച്ചാണ് ‘റീബിൽഡ് കേരള ഡെവലപ്മെൻറ് പ്രോഗ്രാം’ രേഖ തയാറാക്കിയത്. ഇത് സർക്കാർ ഉന്നതാധികാര സമിതിയും ഉപദേശക സമിതിയും പരിശോധിച്ചു. അവരുടെ ശിപാർശകൾ കൂടി സമർപ്പിച്ചിരുന്നു. അതുകൂടി പരിശോധിച്ചാണ് രേഖക്ക് അംഗീകാരം നൽകിയത്. ഈ രേഖ അന്തിമമല്ല. വിലപ്പെട്ട നിർദേശങ്ങൾ കൂടി ചേർക്കണം. വികസന വിഷയങ്ങളിൽ സമവായമാണ് ആവശ്യം. കേരളത്തിെൻറ പൊതുവായ നന്മക്കും വികസന കാര്യങ്ങൾക്കും ഒന്നിച്ചുനിൽക്കാനും സമവായത്തോടെ മുന്നോട്ടുപോകാനും കഴിയണം. ഇക്കാര്യങ്ങളിൽ മാധ്യമങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.‘റീബിൽഡ് കേരള’ കർമപദ്ധതിയുടെ ഭാഗമായി ചെയ്തുവരുന്നതും ചെയ്യാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് സി.ഇ.ഒ ഡോ. വി. വേണു യോഗത്തിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.