കോഴിക്കോട്: സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ നൽകിയ മൊഴി തള്ളി കൊടുവള്ളിയിലെ ഇടതുസ്വതന്ത്ര എം.എൽ.എ കാരാട്ട് റസാഖ്. മൊഴി നൽകേണ്ടത് പ്രതികളാണെന്നും പ്രതിയുടെ ഭാര്യ മൊഴി നൽകിയത് രാഷ്ട്രീയ പ്രേരിതമാണെന്നും റസാഖ് കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസ് നടത്തിയത് എം.എൽ.എക്ക് വേണ്ടിയാണെന്ന് സൗമ്യ നൽകിയ മൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
''സത്യസന്ധമായി കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയാൽ എനിക്ക് യാതൊരു ഭയവുമില്ല. സൗമ്യയുടെ മൊഴിയെക്കുറിച്ച് നിയമപരമായി പഠിച്ച ശേഷം മറുപടി നൽകും. സ്വർണക്കടത്ത് കേസ് പ്രതികളെ അറിയുന്നത് വാർത്തകളിലൂടെ മാത്രമാണ്. അല്ലാതെ യാതൊരു ബന്ധവുമില്ല. ''
''കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്തതിെൻറ ഭാഗമായി തനിക്കെതിരെ യാതൊരു അന്വേഷണവുമുണ്ടായിട്ടില്ല. ഒരുകുറ്റവും ചെയ്യാത്തവരെ ക്രൂശിക്കുന്നത് ശരിയല്ല. ലീഗിൽ നിന്നും മാറിച്ചിന്തിച്ച് പ്രവർത്തിക്കുന്നത് കൊണ്ട് ചിലപ്പോൾ തനിക്കെതിരെ ഗൂഢാലോചനയുണ്ടായേക്കാം'' -കാരാട്ട് റസാഖ് എം.എൽ.എ മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.