തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവള വികസനം വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് ഓണ്‍ലൈന്‍ യോഗത്തിൽ അഭ്യർഥിച്ചു. കേരളത്തിലെ വിമാനത്താവളങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ആവശ്യമായ സഹകരണം കേന്ദ്ര വ്യോമയാന മന്ത്രാലയം നൽകണം. വിമാനാപകടത്തിനുശേഷം കോഴിക്കോടുനിന്ന് കാര്യമായ സര്‍വിസ് നടത്തുന്നില്ല. സർവിസുകൾ വർധിപ്പിക്കണം. വികസനത്തിനായി വേണ്ട 152.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിക്കഴിഞ്ഞു.
എതിര്‍പ്പ് ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റ് പ്രവർത്തനങ്ങൾ മുന്നോട്ടുപോവുകയാണ്. വ്യോമനയാനരംഗത്ത് കേന്ദ്ര സര്‍ക്കാറിെൻറ സ്വകാര്യവത്കരണനയം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കമുള്ള നിരക്ക് കുറക്കാൻ നടപടി സ്വീകരിക്കുക, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അന്താരാഷ്ട്ര സര്‍വിസ് ആരംഭിക്കുക എന്നീ ആവശ്യങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു. ഇക്കാര്യങ്ങൾ പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.