കരിപ്പൂർ: സംസ്ഥാനത്ത് നിന്ന് പുതുതായി അനുവദിച്ച 39 ആഭ്യന്തര സർവിസുകളിൽ ഒന്ന് പോ ലും കോഴിക്കോട് വിമാനത്താവളത്തിന് അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തം. ആഗസ്റ് റ് 31ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച വിമാനക്കമ്പനി മേധാവികളുടെ യോഗത്തിെൻറ അടിസ്ഥാനത്തിലാണ് പുതിയ ആഭ്യന്തര സർവിസുകൾ പ്രഖ്യാപിച്ചത്. ആഭ്യന്തര സെക്ടറിൽ യാത്രക്കാരുണ്ടായിട്ടും വിമാന ഇന്ധനനികുതിയുടെ പേരിൽ കരിപ്പൂരിൽ നിന്ന് കമ്പനികൾ സർവിസ് വെട്ടിക്കുറക്കുന്നതിനിടെയാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിലും അവഗണന നേരിടേണ്ടി വന്നെന്ന ആക്ഷേപമുയർന്നിരിക്കുന്നത്.
പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയേൻറത് സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹത്തിെൻറ കരിപ്പൂർ വഴിയുള്ള യാത്ര തടസ്സപ്പെടുത്തുന്നതടക്കമുള്ള സമരപരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മലപ്പുറം പാർലമെൻറ് കമ്മിറ്റി പ്രസിഡൻറ് റിയാസ് മുക്കോളി പറഞ്ഞു. മലബാർ െഡവലപ്പ്മെൻറ് ഫോറവും കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിവിധ സമരപരിപാടികളാണ് സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം, പുതിയ സർവിസുകളെ സംബന്ധിച്ച് തേൻറതായി വന്ന പ്രസ്താവന ശരിയല്ലെന്ന് മന്ത്രി കെ.ടി. ജലീൽ ‘മാധ്യമ’ത്തോട് പറഞ്ഞു. പഠനം നടത്തിയിട്ടാകാം വിമാനക്കമ്പനികൾ അങ്ങെന തീരുമാനം എടുത്തതെന്നാണ് പറഞ്ഞത്. കരിപ്പൂരിനോട് സർക്കാറിന് ഒരു വിവേചനവുമില്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജലീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.