കരിപ്പൂരിലെ വലിയ വിമാനം; സുരക്ഷ വിലയിരുത്തൽ തൃപ്​തികരം

ക​രി​പ്പൂ​ർ: റ​ൺ​േ​വ ന​വീ​ക​ര​ണ​ത്തി​നാ​യി നി​ർ​ത്തി​വെ​ച്ച വ​ലി​യ വി​മാ​ന സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ ​നു​ള്ള​ അ​ന്തി​മ​ഘ​ട്ട സു​ര​ക്ഷ വി​ല​യി​രു​ത്ത​ലു​ക​ൾ​ക്കാ​യി എ​യ​ർ ഇ​ന്ത്യ സം​ഘം കോ​ഴി​ക്കോ​ട്​ വി​മാ ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. എ​യ​ർ ഇ​ന്ത്യ​യും വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യും സം​യു​ക്​​ത​മാ​യി ന​ട​ത്തി​യ വി​ല​യി​രു​ത്ത​ലി​ൽ സം​ഘം തൃ​പ്​​തി​യ​റി​യി​ച്ചു. റി​പ്പോ​ർ​ട്ട്​ ഒ​രാ​ഴ്​​ച​ക്കം അ​ന്തി​മ അ​നു​മ​തി​ക്കാ​യി ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ന്​ (ഡി.​ജി.​സി.​എ) സ​മ​ർ​പ്പി​ക്കും. എ​യ​ർ ഇ​ന്ത്യ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഫ്ലൈ​റ്റ്​ ഒാ​പ​റേ​ഷ​ൻ പി. ​ബാ​ല​ച​ന്ദ്ര​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണെ​ത്തി​യ​ത്.

അ​തോ​റി​റ്റി നേ​ര​ത്തേ ന​ട​ത്തി​യ സാ​ധ്യ​ത​പ​ഠ​ന​ത്തി​​​െൻറ​യും കോ​ഡ്​ ഇ​യി​ലെ ബി 747-400 ​ജ​ം​േ​ബാ​ജെ​റ്റ്, ബി 777-200 ​എ​ൽ.​ആ​ർ, ബി 777-300 ​ഇ.​ആ​ർ, ബി 787-8 ​​​​ഡ്രീം ലൈ​ന​ർ വി​മാ​ന​ങ്ങ​ളു​ടെ​യും വി​ല​യി​രു​ത്ത​ലാ​ണ് ആ​ദ്യം ന​ട​ന്ന​ത്. ബി 747-400 ​ഉ​പ​േ​യാ​ഗി​ച്ച്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​നാ​ണ്​ ശ്ര​മം. ഉ​ച്ച​ക്കു​ശേ​ഷം എ​യ​ർ ഇ​ന്ത്യ​യും അ​തോ​റി​റ്റി​യും സം​യു​ക്​​ത​മാ​യി സു​ര​ക്ഷ വി​ല​യി​രു​ത്തി. സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി എ​യ​ർ ഇ​ന്ത്യ​യും അ​തോ​റി​റ്റി​യും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു.

Tags:    
News Summary - Karipur airport Issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.