കരിപ്പൂരിലെ വലിയ വിമാനം; സുരക്ഷ വിലയിരുത്തൽ തൃപ്തികരം
text_fieldsകരിപ്പൂർ: റൺേവ നവീകരണത്തിനായി നിർത്തിവെച്ച വലിയ വിമാന സർവിസ് പുനരാരംഭിക്കാ നുള്ള അന്തിമഘട്ട സുരക്ഷ വിലയിരുത്തലുകൾക്കായി എയർ ഇന്ത്യ സംഘം കോഴിക്കോട് വിമാ നത്താവളത്തിലെത്തി. എയർ ഇന്ത്യയും വിമാനത്താവള അതോറിറ്റിയും സംയുക്തമായി നടത്തിയ വിലയിരുത്തലിൽ സംഘം തൃപ്തിയറിയിച്ചു. റിപ്പോർട്ട് ഒരാഴ്ചക്കം അന്തിമ അനുമതിക്കായി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) സമർപ്പിക്കും. എയർ ഇന്ത്യ എക്സിക്യൂട്ടിവ് ഫ്ലൈറ്റ് ഒാപറേഷൻ പി. ബാലചന്ദ്രെൻറ നേതൃത്വത്തിലുള്ള സംഘമാണെത്തിയത്.
അതോറിറ്റി നേരത്തേ നടത്തിയ സാധ്യതപഠനത്തിെൻറയും കോഡ് ഇയിലെ ബി 747-400 ജംേബാജെറ്റ്, ബി 777-200 എൽ.ആർ, ബി 777-300 ഇ.ആർ, ബി 787-8 ഡ്രീം ലൈനർ വിമാനങ്ങളുടെയും വിലയിരുത്തലാണ് ആദ്യം നടന്നത്. ബി 747-400 ഉപേയാഗിച്ച് സർവിസ് പുനരാരംഭിക്കാനാണ് ശ്രമം. ഉച്ചക്കുശേഷം എയർ ഇന്ത്യയും അതോറിറ്റിയും സംയുക്തമായി സുരക്ഷ വിലയിരുത്തി. സർവിസ് ആരംഭിക്കുന്നതിെൻറ ഭാഗമായി എയർ ഇന്ത്യയും അതോറിറ്റിയും ധാരണപത്രം ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.