മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് എയർ ഇന്ത്യ സർവിസ്, ഹജ്ജ് എംബാർക്കേഷൻ പോയൻറ് എന്നിവ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഡൽഹിയിൽ ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി, എയർ ഇന്ത്യ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രദീപ് സിങ് ഖറോള എന്നിവരുമായി എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ്, വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ എന്നിവർ ചർച്ച നടത്തി.
റണ്‍വേ നവീകരണത്തെ തുടർന്ന് െനടുമ്പാശ്ശേരിയിലേക്ക് മാറ്റിയ ഹജ്ജ് സർവിസ് അടുത്ത വർഷം കരിപ്പൂരിലേക്ക് മാറ്റുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജിദ്ദയിലേക്ക് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിന് നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് എയർ ഇന്ത്യ എം.ഡിയെ സന്ദർശിച്ചത്. അനുകൂല മറുപടിയാണ് ലഭിച്ചതെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.