കരിപ്പൂർ: വിമാനത്താവള അതോറിറ്റിയുടെ ഉടമസ്ഥതയിൽ പൊതുമേഖലയിൽ പ്രവർത്തിക്കു ന്ന വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. ആറ് വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നടപടികൾ അന്തിമഘട്ടത്തിലെത്തിയതിന് പി റകെയാണ് കോഴിക്കോട് ഉൾപ്പെെട പത്ത് എണ്ണത്തിന് കൂടി നടപടി ആരംഭിച്ചത്. അന്താരാ ഷ്ട്ര വിമാനത്താവളങ്ങളായ കരിപ്പൂർ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ (രണ്ടും തമിഴ്നാട്), വാരാണസി (ഉത്തർപ്രദേശ്), അമൃത്സർ (പഞ്ചാബ്), ഭുവനേശ്വർ (ഒഡിഷ), ആഭ്യന്തര വിമാനത്താവളമായ റായ്പുർ (ഛത്തിസ്ഗഢ്), റാഞ്ചി (ഝാർഖണ്ഡ്), കസ്റ്റംസ് വിമാനത്താവളങ്ങളായ പട്ന (ബിഹാർ), ഇന്ദോർ (മധ്യപ്രദേശ്) എന്നിവയുടെ സ്വകാര്യവത്കരണ നടപടികൾക്കാണ് അതോറിറ്റി ആസ്ഥാനത്ത് തുടക്കമായത്. അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണത്തിന് രൂപവത്കരിച്ച കീ ഇൻഫ്രാസ്ട്രക്ചർ വിഭാഗമാണ് (കിഡ്) നടപടി തുടങ്ങിയത്. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട യോഗം ചേർന്നിരുന്നു.
പാട്ടവ്യവസ്ഥയിൽ ഇത്ര വർഷത്തേക്ക് നടത്തിപ്പ് സ്വകാര്യ കമ്പനികൾക്ക് കൈമാറുകയാകും ചെയ്യുക.
തിരുവനന്തപുരം, മംഗളൂരു, ജയ്പുർ, ലഖ്നോ, ഗുവാഹതി, അഹ്മദാബാദ് വിമാനത്താവളങ്ങളുെട സ്വകാര്യവത്കരണ നടപടികൾ അന്തിമഘട്ടത്തിെലത്തി നിൽക്കെയാണ് മറ്റുള്ളവയും കേന്ദ്രം സ്വകാര്യവത്കരിക്കുന്നത്. തിരുവനന്തപുരം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്.
125ഒാളം വിമാനത്താവളങ്ങളാണ് അതോറിറ്റിക്ക് കീഴിലായി പ്രവർത്തിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലായി കൊച്ചിയും കണ്ണൂരും ഉൾപ്പെടെ ഏഴെണ്ണവുമുണ്ട്. യു.പി.എ സർക്കാറിെൻറ കാലത്ത് 2006ലാണ് ആദ്യമായി ഡൽഹി, മുംബൈ എന്നിവ സ്വകാര്യവത്കരിച്ചത്. ലാഭകരമായി പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളായിരുന്നു ഇവ.
ഇതിെനതിരെ വ്യാപക പ്രതിഷേധം ഉയർന്നെന്ന് മാത്രമല്ല, സി.എ.ജി റിപ്പോർട്ടിൽ സ്വകാര്യവത്കരണം നഷ്ടമായെന്നും പരാമർശം ഉണ്ടായിരുന്നു. ഇതോടെ, യു.പി.എ സർക്കാർ സ്വകാര്യവത്കരണ നടപടികൾ നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.