കൊണ്ടോട്ടി: കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിെൻറ മുന്നോടിയായി എയർപോർട്ട് അതോറിറ്റി വിമാനക്കമ്പനികൾക്ക് കത്തയച്ചു. നേരേത്ത, സർവിസ് നടത്തിയിരുന്ന എമിേററ്റ്സ്, സൗദി എയർലൈൻസ് എന്നിവയുൾപ്പെെട വിവിധ കമ്പനികൾക്കാണ് സംയുക്ത സുരക്ഷപഠനം നടത്തുന്നതിെൻറ ഭാഗമായി കത്തയച്ചത്.
കോഡ് ഇ വിഭാഗത്തിലെ ബി 777-200 വിമാനം ഉപയോഗിച്ച് സർവിസ് നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിേയഷൻ (ഡി.ജി.സി.എ) അനുമതി നൽകിയിരുന്നു. കേന്ദ്രസംഘം നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് കേന്ദ്രം അനുമതി നൽകിയത്. ഇവരുെട റിപ്പോർട്ടിൽ സർവിസിന് മുന്നോടിയായി വിമാനക്കമ്പനികൾ, എയർപോർട്ട് അതോറിറ്റി, ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസി എന്നിവരെ ഉൾപ്പെടുത്തി സുരക്ഷ വിലയിരുത്തണെമന്ന് നിർദേശിച്ചിരുന്നു.
റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ എയർപോർട്ട് അതോറിറ്റിയാണ് സർവിസ് പുനരാരംഭിക്കുന്നതിൽ അന്തിമതീരുമാനം എടുക്കേണ്ടത്.
ഉടൻ സുരക്ഷപഠനം നടത്താനാകുമെന്നാണ് പ്രതീക്ഷ. 250 മുതൽ 300 വരെ യാത്രക്കാരെ ഉൾക്കൊള്ളുന്ന ബി 777-200 വിമാനത്തിന് അനുമതി ലഭിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
ഇൗ വിമാനത്തിന് അനുമതി ലഭിച്ചാൽ തുടർന്ന് എ-330 ഗണത്തിൽപ്പെടുന്ന വിമാനത്തിനും അനുമതി ലഭിച്ചേക്കാം. വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതോടെ ജിദ്ദയിലേക്കുള്ള യാത്രപ്രശ്നത്തിന് പരിഹാരമാകും. ഹജ്ജ് സർവിസും നടത്താൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.