കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് മൂന്നര വർഷങ്ങൾക്ക് ശേഷം ഡൽഹിയിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കുന്നു. വ്യാഴാഴ്ച മുതൽ ആഴ്ചയിൽ മൂന്ന് ദിവസം ഇൻഡിഗോ എയറാണ് സർവിസ് ആരംഭിക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിെൻറ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വി.ജി.എഫ്) പദ്ധതിയിലുൾപ്പെടുത്തിയാണ് സർവിസ്.
വിവിധ കോണുകളിൽനിന്നുയർന്ന ആവശ്യത്തിന് ഒടുവിലാണ് സർവിസ് തുടങ്ങുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് നിലവിൽ സർവിസ്. മാർച്ച് അവസാനം വരെയുള്ള സമയക്രമമാണ് പുറത്തുവന്നിട്ടുള്ളത്. നേരത്തേ, ഡൽഹിയിലേക്ക് എയർ ഇന്ത്യ സർവിസ് നടത്തിയിരുന്നെങ്കിലും റൺവേ നവീകരണത്തിനായി 2015 മേയ് ഒന്നു മുതൽ ഇൗ സർവിസ് നിർത്തലാക്കി. ഇൗ സെക്ടറിൽ സർവിസ് ആരംഭിക്കണമെന്ന് ആവശ്യെപ്പട്ട് നേരത്തേ വിമാനത്താവള ഡയറക്ടർ ഇൻഡിഗോ, എയർ ഇന്ത്യ എന്നിവക്ക് കത്തും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.