കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ച് പൊലീസ്. സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീന്‍ കുമാറിനെതിരെ കേസെടുത്തതിന് പുറമെ ഇയാളുമായും സ്വര്‍ണക്കടത്ത് സംഘവുമായും ബന്ധമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്തുവരുകയാണ്. സ്വര്‍ണക്കടത്ത് ലോബിയുമായി കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നാണ് നിഗമനം. ചോദ്യംചെയ്ത ഉദ്യോഗസ്ഥരില്‍നിന്ന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്തത്. കോഴിക്കോട് ജി.എസ്.ടി ഓഫിസില്‍ ജോലിചെയ്യുന്ന മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനും ഇതിലുള്‍പ്പെടും. മറ്റ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കൂടി ശേഖരിച്ചാണ് പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ കൊണ്ടോട്ടി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്തത്. കേസില്‍ കൂടുതല്‍പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചനയുണ്ട്. കള്ളക്കടത്ത് സംഘത്തെ സഹായിക്കാന്‍ അവലംബിച്ച രീതി, മറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് തുടങ്ങിയവയാണ് സംഘത്തില്‍നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധിക്കുന്നത്. കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘത്തെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങള്‍ സംബന്ധിച്ച് സി.ഐ.എസ്.എഫിന്റെയും കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.