സർവീസ്​ തുടങ്ങുന്നത്​ 43 മാസത്തിന്​ ശേഷം

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് 43 മാ​സ​ത്തി​ന് ശേ​ഷം. 2015 മേ​യ് ഒ​ന്ന് മു​ത​ലാ​ണ് റ​ൺ​വേ ന​വീ​ക​ര​ണ​ത്തി​ന് ക​രി​പ്പൂ​രി​ൽ നി​ന്ന്​ ആ​ഴ്ച​യി​ൽ 52 സ​ർ​വി​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​ത്. എ​യ​ർ ഇ​ന്ത്യ, സൗ​ദി എ​യ​ർ​ലൈ​ൻ​സ് എ​ന്നി​വ​യു​ടെ ജി​ദ്ദ, റി​യാ​ദ്, എ​മി​റേ​റ്റ്സി​​െൻറ ര​ണ്ട് ദു​ബൈ സ​ർ​വി​സു​ക​ൾ എ​ന്നി​വ​ക്കാ​ണ് അ​ന്ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. എ​യ​ർ ഇ​ന്ത്യ സു​ര​ക്ഷ​പ​ഠ​നം ന​ട​ത്തി ഡി.​ജി.​സി.​എ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഉ​ട​ൻ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഉ​ഭ​യ​ക​ക്ഷി ക​രാ​ർ പ്ര​കാ​രം ആ​വ​ശ്യ​മാ​യ സീ​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ൽ എ​മി​റേ​റ്റ്സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

ജി​ദ്ദ സ​ർ​വി​സ് വൈ​ക​ൽ: ഡ​യ​റ​ക്ട​റും ക​ത്ത് ന​ൽ​കി
ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് വൈ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​റും സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന് ക​ത്ത് ന​ൽ​കി. ഡ​യ​റ​ക്ട​ർ കെ. ​ശ്രീ​നി​വാ​സ റാ​വു​വാ​ണ്​ സൗ​ദി​യ​യു​ടെ ഇ​ന്ത്യ​യി​ലെ മാ​നേ​ജ​ർ ഇ​ബ്രാ​ഹിം അ​ൽ​ഖു​ബ്ബി​ക്ക് ക​ത്ത് ന​ൽ​കി​യ​ത്. ഡി.​ജി.​സി.​എ​യു​ടെ അ​നു​മ​തി ല​ഭ്യ​മാ​യി​ട്ട് ര​ണ്ട് മാ​സ​ത്തി​ല​ധി​ക​മാ​യി. എ​ന്നി​ട്ടും സ​ർ​വി​സ് ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ ക​ത്തി​ൽ പ​റ​യു​ന്നു.

വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ് നാ​ൾ​വ​ഴി

  • 2015 മേ​യ് ഒ​ന്ന്-​ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം.
  • 2017 മാ​ർ​ച്ച് ഒ​ന്ന്-​ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി റ​ൺ​വേ മു​ഴു​വ​ൻ സ​മ​യം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
  • 2017 ഏ​പ്രി​ൽ 26-ഡി.​ജി.​സി.​എ ജോ​യ​ൻ​റ് ഡ​യ​റ​ക്ട​ർ എ​സ്.​എ​സ്. റാ​വ​ത്ത്, എ​യ​ർേ​പാ​ർ​ട്ട് അ​തോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ജെ.​പി. അ​ല​ക്സ് (ഒാ​പ്പ​റേ​ഷ​ൻ​സ്), എ​സ്. ബി​ശ്വാ​സ് (പ്ലാ​നി​ങ്) എ​ന്നി​വ​ർ പ​ഠ​ന​ത്തി​ന്​ ക​രി​പ്പൂ​രി​ൽ.
  • 2017 ആ​ഗ​സ്​​റ്റ്​ 21-ബി 777-200 ​സ​ർ​വി​സി​ന്​ സാേ​ങ്ക​തി​ക​പ​ഠ​നം ന​ട​ത്താ​ൻ വി​ദ​ഗ്ധ സം​ഘ​ത്തി​​െൻറ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി.​ജി.​സി.​എ അ​നു​മ​തി.
  • 2017 ന​വം​ബ​ർ 23-ക​രി​പ്പൂ​രി​ൽ അ​തോ​റി​റ്റി വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. പു​തി​യ റി​പ്പോ​ർ​ട്ട് ഡി.​ജി.​സി.​എ​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നം.
  • 2018 ജ​നു​വ​രി ര​ണ്ട്-​ബി777-200 ഇ.​ആ​ർ, ബി777-200 ​എ​ൽ.​ആ​ർ, എ 330-300, ​എ 330-300 ആ​ർ, ബി 777-300 ​ഇ.​ആ​ർ, ബി 787-800 ​തു​ട​ങ്ങി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സി​ന് അ​നു​കൂ​ല​മാ​യി ക​രി​പ്പൂ​രി​ൽ നി​ന്ന്​ 71 പേ​ജു​ള്ള വി​ശ​ദ റി​പ്പോ​ർ​ട്ട് അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്തേ​ക്ക് അ​യ​ച്ചു.
  • 2018 ജ​നു​വ​രി 19-റി​പ്പോ​ർ​ട്ടി​ന് അം​ഗീ​കാ​രം ന​ൽ​കി അ​തോ​റി​റ്റി അ​ന്തി​മ അ​നു​മ​തി​ക്കാ​യി ഡി.​ജി.​സി.​എ​ക്ക് കൈ​മാ​റി
  • 2018 മാ​ർ​ച്ച് ഏ​ഴ്-​സ​ർ​വി​സ് ന​ട​ത്തു​ന്ന വി​മാ​ന​ക്ക​മ്പ​നി​യു​ടെ ന​ട​ത്തി​പ്പ് ക്ര​മം ഡി.​ജി.​സി.​എ ആ​വ​ശ്യ​പ്പെ​ട്ടു
  • 2018 ഏ​പ്രി​ൽ ര​ണ്ട്-​സൗ​ദി​യ സ​മ​ർ​പ്പി​ച്ച ന​ട​ത്തി​പ്പ്ക്ര​മം അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്തേ​ക്ക് കൈ​മാ​റി.
  • 2018 ജൂ​ലൈ നാ​ല്-​സൗ​ദി​യ​യു​ടെ ന​ട​ത്തി​പ്പ് ക്ര​മം അ​തോ​റി​റ്റി അ​ന്തി​മ അ​നു​മ​തി​ക്കാ​യി ഡി.​ജി.​സി.​എ​ക്ക് കൈ​മാ​റി
  • 2018 ആ​ഗ​സ്​​റ്റ്​ എ​ട്ട്-​ബി 777-200 ഇ.​ആ​ർ, എ 330-300 ​എ​ന്നി​വ സ​ർ​വി​സ് ന​ട​ത്താ​ൻ ഡി.​ജി.​സി.​എ​യു​ടെ അ​നു​മ​തി.
Tags:    
News Summary - Karipur service-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.