കാസർകോട്: കർണാടക എൻട്രൻസ് പരീക്ഷ എഴുതുന്ന ജില്ലയിൽനിന്നുള്ള വിദ്യാർഥികൾക്ക് എം.എസ്.എഫ് ജില്ല കമ്മിറ്റി ബസ് സൗകര്യമൊരുക്കി. കോവിഡ് വ്യാപനവും യാത്രാ ബുദ്ധിമുട്ടും മൂലം ബംഗളൂരു എക്സാം സെൻറർ ലഭിച്ച ഒട്ടേറെ വിദ്യാർഥികൾ നേരത്തേ ആശങ്കയിലായിരുന്നു.
തുടർന്ന് പരീക്ഷകേന്ദ്രം മംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ല കമ്മിറ്റി കർണാടക മുഖ്യമന്ത്രിക്ക് കത്തയക്കുകയുണ്ടായി.
പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.സി. ഖമറുദ്ദീൻ എം.എൽ.എ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ എന്നിവർ ജില്ല കമ്മിറ്റിയുടെ ആവശ്യപ്രകാരം ഇടപെടൽ നടത്തുകയും കുറച്ചു പരീക്ഷാർഥികൾക്ക് പരീക്ഷ കേന്ദ്രം മംഗളൂരുവിലേക്ക് മാറ്റിലഭിക്കുകയും ചെയ്തിരുന്നു.
ശേഷം മറ്റു 18 വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളോടെയും ബംഗളുരുവിലേക്ക് ബസ് സൗകര്യമൊരുക്കിയത്.
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ യാത്രാവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. എം.എസ്.എഫ് ജില്ല പ്രസിഡൻറ് അനസ് എതിർത്തോട്, ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, സെക്രട്ടറിമാരായ സയ്യിദ് താഹ, അഷ്റഫ് ബോവിക്കാനം എന്നിവർ സന്നിഹിതരായി.
ജില്ല പഞ്ചായത്ത് അംഗം ഹർഷാദ് വൊർക്കാടിയാണ് കർണാടക സർക്കാറിൽ നിന്ന് ബസ് പെർമിറ്റ് നേടിക്കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.