കൽപറ്റ: നാലുതവണ വൈദികര്‍ ബലമായി ലൈംഗിക പീഡനത്തിന് ശ്രമിച്ചതായി കന്യാസ്ത്രീ ലൂസി കളപ്പുര. മാധ്യമപ്രവർത്തകൻ രാമദാസ് എഴുതിയ ‘കര്‍ത്താവിെൻറ നാമത്തില്‍’ എന്ന ആത്മകഥയിലാണ് ലൂസി കളപ്പുര അനുഭവങ്ങൾ പറയുന്നത്. സന്ദര്‍ശകര്‍ എന്ന മറവിൽ എത്തിയാണ് വൈദികര്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചത്. മഠത്തിലുണ്ടായിരുന്ന ഒരു സന്യാസിനി പ്രസവിച്ചതും ആത്മകഥയിലുണ്ട്.
എന്നാൽ, പ്രതിയായ വൈദികനെ സഭ സംരക്ഷിച്ചു. കന്യാസ്ത്രീ കുഞ്ഞുമായി വീട്ടിലേക്ക് പോയി. ഉത്തരവാദിയായ പുരോഹിതൻ ഉന്നതസ്ഥാനത്ത് തുടരുന്നു. പീഡനക്കേസില്‍ ജയിലിൽ കഴിയുന്ന ഫാ. റോബിന് പല സിസ്റ്റർമാരുമായും ബന്ധമുള്ളത് അറിയാമെന്ന് സിസ്റ്റര്‍ ലൂസി പറയുന്നു. വിവാഹ ജീവിതത്തിന് താൽപര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും വിവാഹിതരായി ജീവിക്കാന്‍ സഭ അനുവദിക്കണം.
ഇപ്പോഴുള്ള കീഴ്വഴക്കം മാറ്റണം. ലൈംഗിക വിചാരങ്ങളിൽ വിമുഖരായവർക്ക് സ്വാതന്ത്ര്യത്തോടെ ദൈവവൃത്തി തുടരാൻ ഇതു സഹായിക്കും. പള്ളിമേടകളിൽ ഇവർക്ക് പരസ്പരം തുണയാകാം. വൈദിക മുറി മണിയറയാകുന്നതിലെ വൈരുധ്യം കാലത്തിെൻറ മാറ്റങ്ങൾക്കനുസരിച്ച് സഭക്കും സംവിധാനങ്ങൾക്കും ഉൾക്കൊള്ളാനാകണം.
ലൈംഗിക പീഡനശ്രമം പോലുള്ള സന്ദിഗ്ധ ഘട്ടങ്ങളെ അതിജീവിക്കാൻ പലപ്പോഴും ദുർബലരായ കന്യാസ്ത്രീകൾക്ക് കഴിയാറില്ല. ഇതാണ് ഫ്രാേങ്കാ മുളയ്ക്കൽ പ്രതിയായ സംഭവത്തിലും ഉണ്ടായത്.
വസ്ത്രങ്ങൾ ഇസ്തിരിയിട്ട് അടുക്കിവെക്കാനായി നിയോഗിച്ച കന്യാസ്ത്രീക്കെതിരെയായിരുന്നു ഫ്രാേങ്കായുടെ അതിക്രമം. മനുഷ്യചോദനകളെ ചങ്ങലയിട്ട് ബന്ധിപ്പിക്കുന്നതിനു പകരമായി സ്വാതന്ത്ര്യ േബാധത്തോടെ ഇത്തരം വിഷയങ്ങളിൽ കീഴ്വഴക്കങ്ങൾ ഉണ്ടാക്കുകയാണ് പരിഹാരം. -സിസ്റ്റർ ലൂസി ആത്മകഥയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.