കെ.​പി.​സി.​സി മു​ന്‍ പ്ര​സി​ഡ​ന്റ് വി.​എം. സു​ധീ​ര​ന്‍ മ​രി​ച്ച ഫി​ലോ​മി​ന​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ

ആ​ശ്വ​സി​പ്പി​ക്കു​ന്നു

കരുവന്നൂർ ബാങ്ക് അധികൃതരിൽനിന്നുണ്ടായത് ന്യായീകരിക്കാനാവാത്തത് -വി.എം. സുധീരന്‍

ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് അധികൃതരും ഉത്തരവാദപ്പെട്ട അധികാരികളും ഫിലോമിനയുടെ കുടുംബത്തോട് കാണിച്ചത് കടുത്ത അനീതിയാണെന്നും ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റായ നടപടിയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഒരു സഹകരണ സ്ഥാപനം എന്തൊക്കെ രീതിയിലാണ് പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തത് ആ രീതിയിലുള്ള തെറ്റായ പ്രവര്‍ത്തനങ്ങളുടെ ഒരു സമാഹാരമാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്.

നിലവിലെ പ്രതികൾ മാത്രമല്ല, കേസില്‍ പ്രതികളല്ലാത്ത കുറ്റവാളികളുണ്ട്. പൊതുപണം തട്ടിയെടുത്തവരുടെ സമ്പത്ത് കണ്ടുകെട്ടണം. മരിച്ചവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരേണ്ട ഉത്തരവാദപ്പെട്ടവര്‍ കൂടുതല്‍ വേദനിപ്പിക്കുന്ന രീതിയില്‍ തെറ്റായ കാര്യങ്ങള്‍, കള്ളങ്ങള്‍ പറഞ്ഞുപരത്തിയ ബാങ്ക് അധികൃതരും അതിനു കൂട്ടുനിന്ന കള്ളപ്രചാരണങ്ങളെ ന്യായീകരിച്ച മന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ ഇവിടെവന്ന് ഈ കുടുംബത്തോട് പരസ്യമായി മാപ്പുപറയണം. മുഖ്യമന്ത്രി നേരിട്ട് ഇക്കാര്യത്തില്‍ ഇടപെടണം. ഇവിടെ വന്ന് കുടുംബാംഗങ്ങളെ കാണണം. നിക്ഷേപകരുമായി ആശയവിനിമയം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Karuvannur Bank officials was unjustifiable - V.M. Sudhiran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.