'ബന്ധുക്കളാരും കരുവന്നൂർ ബാങ്കിൽ ഇല്ല'; സുരേന്ദ്രന്‍റെ ആരോപണം നിഷേധിച്ച് എ.സി മൊയ്തീൻ

തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ബന്ധുവിന് പങ്കുണ്ടെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ ആരോപണം നിഷേധിച്ച് മുൻ മന്ത്രി എ.സി മൊയ്തീൻ. തന്‍റെ ഒരു ബന്ധുവും കരുവന്നൂർ ബാങ്കിൽ ഇല്ലെന്ന് മൊയ്തീൻ പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവർ ബന്ധുവിന്‍റെ പേരും പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തനിക്ക് മൂന്നു സഹോദരന്മാരും നാലു സഹോദരികളുമാണ് ഉള്ളത്. സഹോദരങ്ങളെയും അവരുടെ മക്കളെയും കുറിച്ചും മാധ്യമങ്ങൾക്ക് അന്വേഷിക്കാം. ഏതെങ്കിലും ബന്ധുക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടെങ്കിൽ കടുത്ത നടപടി സർക്കാർ സ്വീകരിക്കുമെന്നും മൊയ്തീൻ പറഞ്ഞു.

ബി.ജെ.പി കാടടച്ചു വെടിവെക്കുകയാണ്. മുൻ ബ്രാഞ്ച് മാനേജർ ബിജു കരീമിനെ അറിയില്ല. ഏതെങ്കിലും പരിപാടിയിൽവെച്ച് കണ്ടോ എന്ന് അറിയില്ലെന്നും മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് സി.പി.എം നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. മുൻ മന്ത്രി എ.സി മൊയ്തീന്‍റെ ബന്ധുക്കൾക്കും തട്ടിപ്പിൽ പങ്കുണ്ട്. അന്വേഷണം സി.പി.എം നേതാക്കളിൽ എത്താതിരിക്കാനാണ് ക്രൈംബ്രാഞ്ച് അമ്പേഷിക്കുന്നതെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Karuvannur Bank Scan- AC Moideen denies K Surendran's allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.