കരുവന്നൂർ ബാങ്കിൽ വൻകിട വായ്പക്ക്​​ ഇടനിലക്കാർ; കമീഷൻ 10 ശതമാനം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച്​ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. വൻകിട ലോണുകൾക്ക്​ പ്രത്യേക ഏജന്‍റുമാർ പ്രവർത്തിച്ചിരുന്നെന്നാണ്​ പുതുതായി പുറത്തുവരുന്ന വിവരം. വൻകിട ലോണുകൾ തരപ്പെടുത്തി കൊടുക്കാൻ പത്തു ശതമാനം വരെ കമീഷൻ ഈടാക്കുകയും ചെയ്​തിരുന്ന​ത്രെ.

ഈടില്ലാതെയും വ്യാജരേഖകളുണ്ടാക്കിയും ഇങ്ങനെ കോടികണക്കിന്​ രൂപയുടെ ലോണുകൾ നൽകിയിട്ടുണ്ട്​. ഏജന്‍റുമാരുടെ ഇടപെടലിൽ പാസാക്കിയ വൻകിട ലോണുകൾ തേക്കടിയിലെ റിസോർട്ടിൽ നിക്ഷേപിച്ചതായാണ്​ പുറത്തുവരുന്ന വിവരം. ഏജന്‍റുമാരുടെ തന്നെ റിസോർട്ടിലാണ്​ ഈ പണം നിക്ഷേപിച്ചത്​.

മുൻ ബ്രാഞ്ച്​ മാനേജർ ബിജു കരീം, കമീഷൻ ഏജന്‍റ്​ ബിജോയി എന്നിവർ ഇടനിലക്കാരായി പ്രവർത്തിച്ചാണ്​ വൻകിട ലോണുകൾ നൽകിയിരുന്നത്​.

ഭരണസമിതി പിരിച്ചുവിട്ടതോടെ അഡ്​മിനിസ്​ട്രേറ്റർ ഭരണത്തിലായ കരുവന്നൂർ ബാങ്കിലെ ജപ്​തി നടപടികൾ താൽകാലികമായി നിർത്തിവെച്ചിട്ടുണ്ട്​.

വൻക്രമക്കേട്​ കണ്ടെത്തിയതിനെ തുടർന്നാണ്​ കഴിഞ്ഞ ദിവസമാണ്​ സി.പി.എം നേതാവ് കെ.കെ. ദിവാകരന്‍ പ്രസിഡൻറായുള്ള ഭരണസമിതി ജില്ല രജിസ്ട്രാര്‍ പിരിച്ചുവിട്ട് മുകുന്ദപുരം അസിസ്​റ്റൻറ്​ രജിസ്ട്രാര്‍ (ജനറല്‍) എം.സി. അജിത്തിനെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ചത്​. 2011ല്‍ പ്രസിഡൻറായ കെ.കെ. ദിവാകര​െൻറ നേതൃത്വത്തിലുള്ള ഭരണസമിതി 2016ല്‍ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. 2014 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് ബാങ്കിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.

വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ്​ വ്യാപക ക്രമക്കേട് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയടക്കം നാല്​ ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരടക്കം ആറുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്​തിട്ടുണ്ട്​. 

Tags:    
News Summary - there was mediators for big loans in karuvannur bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.