അനുമതിയില്ലാതെ കെട്ടിടം പൊളിച്ചതിന് കരുവാറ്റ പഞ്ചായത്ത് സെക്രട്ടറി 1.10 ലക്ഷം രൂപ അടക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട് : നടപടി ക്രമം പാലിക്കാതെ ഗ്രമപഞ്ചായത്ത് കെട്ടിടം പൊളിച്ചതിന് കരുവാറ്റ പഞ്ചായത്ത് സെക്രട്ടറി 1.10 ലക്ഷം രൂപ അടക്കണമെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. കെട്ടിടം ഭാഗിമായി പൊളിച്ചതിൽ സെക്രട്ടറി സി.വി അജയകുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. നാഷണൽ ഹൈവേ 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് എൻ.എച്ച് വിഭാഗം പൊളിക്കുവാൻ മാർക്ക് ചെയ്തിരുന്ന 60 സെ.മീ. ഉപരിയായി കരുവാറ്റ ഗ്രാമപഞ്ചായത്ത് കെട്ടിടം (അറ്റകുറ്റപ്പണി പുനരുപയോഗപ്രദമാക്കാനാവാത്ത വിധം) ഭാഗികമായി പൊളിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പൊളിച്ച കെട്ടിടം ഇതേ വിസ്തീർണ്ണത്തിൽ പുതിയത് നിർമിക്കുന്നത് ചെലവേറിയ കാര്യമാണ്.

പഞ്ചായത്ത് ഭരണസമിതി തീരുമാന പ്രകാരമല്ല കെട്ടിടം ഭാഗമായി പൊളിച്ചത്. കെട്ടിടം പൊളിക്കുന്നതിന് മുൻപ് ചട്ടപ്രകാരമുള്ള അനുമതിക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അപേക്ഷിച്ചിരുന്നില്ല. ഇതൊന്നുമില്ലാതെയാണ് കെട്ടിടം സെക്രട്ടറി സ്വന്തം തീരുമാനപ്രകാരം കെട്ടിടം പൊളിച്ചത്. ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.വി അജയകുമാറിന്റെ ഭാഗത്ത് നിന്ന വീഴ്ചയും അലംഭാവവും ഉണ്ടായിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തിൽ

എൻ.എച്ച് വിഭാഗം ഏറ്റെടുക്കുന്നതിന് കരുവാറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അപേക്ഷിച്ചിരുന്നില്ല. പൊളിക്കുന്നതിന് മുമ്പ് ചട്ട പ്രകാരം ക്വാട്ടേഷൻ ക്ഷമിക്കുകയോ കരാർ നൽകുകയോ ചെയ്തില്ല. കരുവാറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തി. കെട്ടിടം ഭാഗികമായി പൊളിച്ചത് പഞ്ചായത്തിന് ധനനഷ്ടത്തിന് ഇടയാക്കി. അതിനാൽ ഈ കാലയളവിൽ കരുവാറ്റ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന സി.വി. അജയകുമാറിനെതി‌രെ കർശനമായ അച്ചടക്കനടപടി ഭരണവകുപ്പ് സ്വീകരിക്കണം.

ദേശീയപാതാ വിഭാഗം ഏറ്റെടുക്കുന്നതിന് ഉപരയായി (50 സെ.മീ അളവിൽ കവിഞ്ഞ്) പഞ്ചായത്ത് കെട്ടിടം പൊളിച്ചത്. പഞ്ചായത്ത് സെക്രട്ടറിയുടെ തെറ്റായ കെട്ടിടം പൊളിക്കൽ വഴി പഞ്ചായത്തിന് ധനനഷ്ടമുണ്ടായി. കരുവാറ്റ ഗ്രാമപഞ്ചായത്ത് എഞ്ചിനിയറിങ് വിഭാഗം തയാറാക്കി ഹരിപ്പാട് സബ് ഡിവിഷൻ അംഗീകരിക്കുകയും ചെയ്ത വിലനിർണയമനുസരിച്ച് 1,10,335 രൂപയുടെ നഷ്ടമുണ്ടായി. ഇത് കരുവാറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന സി.വി അജയകുമാറിന്റെ ബാധ്യതയാണ്. ഈ തുക അജയകുമാറിൽനിന്ന് ഈടാക്കുന്നതിനുള്ള നടപടികൾ ഭരണ വകുപ്പ് സ്വീകരിക്കണെന്നാണ് ശിപാർശ.

Tags:    
News Summary - Karuwata Panchayat Secretary to pay Rs 1.10 lakh for demolishing building without permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.