അജാനൂര്‍ ഗ്രാമപഞ്ചായത്ത് വര്‍ക്കിങ്​ ഗ്രൂപ് യോഗം

അജാനൂര്‍: ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സരപദ്ധതി വര്‍ക്കിങ്​ ഗ്രൂപ് ജനറല്‍ബോഡി യോഗം പ്രസിഡന്‍റ്​ ടി. ശോഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ കെ. സബീഷ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ കെ. മീന പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ. കൃഷ്ണന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ ഷീബ ഉമ്മര്‍, ആസൂത്രണ സമിതി അംഗങ്ങളായ മൂലക്കണ്ടം പ്രഭാകരന്‍, പി. പത്മനാഭന്‍, ആനന്ദാശ്രമം കുടുംബ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രതീഷ്, അജാനൂര്‍ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ രമേശന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: അജാനൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വര്‍ക്കിങ്​ ഗ്രൂപ് ജനറല്‍ ബോഡി യോഗം പ്രസിഡന്‍റ്​ ടി. ശോഭ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.