നീലേശ്വരം: നഗരസഭ കുടുംബശ്രീ സി.ഡി.എസ് അങ്കക്കളരി വയലിൽ സംഘടിപ്പിച്ച മഴപ്പൊലിമ ആഘോഷമായി. ചളിനിറഞ്ഞ വയലിൽ ഓട്ടവും ചാട്ടവും കമ്പവലിയും കസേരകളിയും നാടൻപാട്ടും തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.
കൃഷ്ണപ്പിള്ള സ്മാരക വായനശാല പ്രവർത്തകരും നാട്ടുകാരും സജീവമായി പങ്കെടുത്തു. ഹരിതകർമസേനാംഗങ്ങൾ സ്വന്തം യൂനിഫോമണിഞ്ഞെത്തി പരിപാടികൾക്ക് കൊഴുപ്പേകി. കൗൺസിലർ എം.കെ. വിനയരാജ്, ബിജു, കൃഷ്ണൻ, ഷിജു, മെബിൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടുവിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്ക് അനുമോദനം നൽകി. നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷംസുദ്ദീൻ അറിഞ്ചിറ അധ്യക്ഷത വഹിച്ചു. പി.പി. മുഹമ്മദ് റാഫി, ടി.പി. ലത, പി. ഭാർഗവി, വി.വി. ശ്രീജ, ടി.വി. ഷീബ, കെ. ജയശ്രീ, എം.കെ. വിനയരാജ്, ഇ.വി. സുജാത, പി. മനോഹരൻ, കൃഷ്ണവേദിക, പി.എം. സന്ധ്യ, എം. ശാന്ത, കെ.പി. സതീശൻ, എ. രാജൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ പി.എം. സന്ധ്യ സ്വാഗതവും സെക്രട്ടറി സി. പ്രകാശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.