നീലേശ്വരം: ഓണത്തെ വരവേൽക്കാൻ ദൃശ്യനീലിമയുടെ വസന്തംതീർത്ത് കാക്കപ്പൂക്കൾ. കരിന്തളം തോളേനി മുത്തപ്പൻ മടപ്പുരക്ക് സമീപത്താണ് നീലപ്പരവതാനി വിരിച്ചതുപോലെ കാക്കപ്പൂക്കൾ വിടർന്നുനിൽക്കുന്നത്. ഓണത്തിന്റെ വരവറിയിച്ച് നോക്കെത്താദൂരത്തോളം കാക്കപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് കണ്ണുകളിൽ കുളിർമയുള്ള കാഴ്ചയാണ്.
പ്രകൃതിവരദാനമായ ഈ ദൃശ്യവിരുന്ന് ആസ്വദിക്കാൻ നിരവധി പേരാണ് എത്തുന്നത്. നാട്ടുപൂക്കൾ പലതും അപ്രത്യക്ഷമായ ഇക്കാലത്ത് കാക്കപ്പൂ വിരിഞ്ഞത് പുതുതലമുറക്കും വേറിട്ടകാഴ്ചയാണ്. ജൂലൈ അവസാനത്തോടെ കാക്കപ്പൂക്കൾ വിരിയാൻ തുടങ്ങി. കാക്കപ്പൂ വിരിഞ്ഞുകഴിഞ്ഞാൽ ഒരുമാസത്തോളം നീലപ്പൂക്കളുടെ ഭംഗി ഇവിടെ കൺകുളിർക്കെ നിറഞ്ഞുനിൽക്കും.യൂറ്റിക്കുലെറിയ എന്ന ശാസ്ത്രനാമത്തിലാണ് കാക്കപ്പൂക്കൾ അറിയപ്പെടുന്നത്. ഈ ചെറിയ പൂക്കൾ കൂട്ടമായാണ് പൊതുവെ കാണാറുള്ളത്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് കാക്കപ്പൂക്കൾ ഉണ്ടാകാറുള്ളത്. അത്തംതൊട്ട് തിരുവോണം വരെയുള്ള പത്തു ദിവസം പൂക്കളമിടാൻ ഒരുപിടി കാക്കപ്പൂക്കൾ ഇത്തവണയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.