അമ്പലത്തറയിൽ 'ചൂട്ട്' നാട്ടറിവ് ശിൽപശാല

നീലേശ്വരം: നമ്മുടെ വേരുകൾ നമ്മുടെ സംസ്കാരമാണെന്നും വേരുകൾ നഷ്ടപ്പെട്ടാൽ സംസ്കാരവും നഷ്ടമാകുമെന്നും സാമൂഹിക പ്രവർത്തക ദയാബായി അഭിപ്രായപ്പെട്ടു. അമ്പലത്തറ കേശവ്ജി സ്മാരക ഗ്രന്ഥാലയം ജനനി അമ്പലത്തറയുടെയും തൃക്കരിപ്പൂർ ഫോക് ലാൻഡിന്റെയും സഹകരണത്തോടെ നടത്തിയ 'ചൂട്ട്' നാട്ടറിവ് ശില്പശാലയുടെ ഏഴാം ഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പഞ്ചായത്ത് അംഗം സി.കെ. സബിത അധ്യക്ഷത വഹിച്ചു. അമ്പലത്തറ നാരായണൻ, പി.വി. ജയരാജ്, രതീഷ് അമ്പലത്തറ, രാഗേഷ് ചെറുവലം, ഗോപി മുളവന്നൂർ, രാജു ഐറിസ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിലായി കേരള ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ, ഷൈജു ബിരിക്കുളം, സുരേഷ് തിരുവാലി, പ്രമോദ് അടുത്തില എന്നിവർ ക്ലാസെടുത്തു. പഴയങ്ങാടി സുനിൽ പണിക്കരും സംഘവും അവതരിപ്പിച്ച കോതാമ്മൂരിയാട്ടവും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.