കാസർകോട്: 'കാര്‍ബണ്‍ ന്യൂട്രല്‍ കാസര്‍കോടെ'ന്ന ലക്ഷ്യവുമായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏകദിന ജൈവ വൈവിധ്യ സെമിനാര്‍ സംഘടിപ്പിച്ചു. ഡി.പി.സി ഹാളില്‍ നടന്ന സെമിനാര്‍ എസ്.ആര്‍.ജി മെംബറും ഐ.ആര്‍.ടി.സി ചെയര്‍മാനുമായ പ്രഫ. പി.കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മരം നട്ടുപിടിപ്പിച്ച് ആഗോള താപനം തടയാമെന്നത് നടപ്പാകില്ലെന്നും അതിനുമാത്രം മണ്ണ് ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അറിയാതെ പുറന്തള്ളുന്ന കാര്‍ബണ്‍ അളവ് കുറച്ച് കൊണ്ടുവരാനാകുമെന്നും പുറന്തള്ളുന്ന കാര്‍ബണിന്റെ അതേ അളവില്‍ പിടിച്ചുവെക്കാനായാല്‍ 'സീറോ കാര്‍ബണ്‍' എന്ന ആശയത്തിലേക്കെത്താമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക വികസന പ്രവര്‍ത്തനം ആസൂത്രണം ചെയ്യുമ്പോള്‍ കാര്‍ബണ്‍ ഓഡിറ്റ് നടത്തിയ ശേഷം അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ആലോചിച്ച് തുടങ്ങണമെന്ന് അദ്ദേഹം നിർദേശിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍. സരിത, മെംബര്‍മാരായ ജാസ്മിന്‍ കബീര്‍, ജമീല സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു. പടന്നക്കാട് കാര്‍ഷിക കോളജ് പ്രഫസര്‍ ഡോ. കെ.എം. ശ്രീകുമാര്‍ മോഡറേറ്ററായി. ഐ.സി.സി.എന്‍ സൗത്ത് ഏഷ്യന്‍ റീജനല്‍ ഡയറക്ടർ ഡോ. വി. ജയരാജന്‍, ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍ വി.എം. അശോക് കുമാര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോ. പ്രോഗ്രാം കോഓഡിനേറ്റര്‍ കെ. പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍ സ്വാഗതവും സച്ചിന്‍ മടിക്കൈ നന്ദിയും പറഞ്ഞു. ഫോട്ടോ: ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന ജൈവവൈവിധ്യ സെമിനാര്‍ പ്രഫ. പി.കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.