ചെറുവത്തൂർ: നിമിഷനേരം കൊണ്ട് വർണങ്ങളുടെ മാരിവില്ല് വിതറി ചുവരുകളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ നിറഞ്ഞു. പിലിക്കോട് വയൽ ഗവ. വെൽഫേർ എൽ.പി. സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പാട്ടും വരയും' എന്ന പരിപാടിയിലാണ് പ്രീ പ്രൈമറി ക്ലാസ് മുറി ജനകീയ കൂട്ടായ്മയിലൂടെ ആകർഷകമാക്കിയത്. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള പൂമ്പാറ്റകളും പൂക്കളും ആമയും മുയലും, കാക്കയുടെ കൈയിൽ നിന്നും അപ്പം തട്ടിയെടുക്കാൻ ശ്രമിക്കുന്ന കുറുക്കന്റെ കഥയും, എണ്ണം പറഞ്ഞ കാക്ക മുട്ടകളും, മുന്തിരി കുലകളിലെ അക്ഷരമാലകളും ചിത്രമായി. പ്രശസ്ത ചിത്രകാരൻ ഭാസി പിലിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. വി.എം. ഷാജി അധ്യക്ഷത വഹിച്ചു. ടി. പ്രദീപ്, സജീഷ് തുമ്പകുതിര്, ഷീബ ടീച്ചർ, കെ.വി. ദിലീപ്, പ്രിയ തുമ്പകുതിര്, കെ.വി. പ്രസാദ്, കെ.വി. ദിൽജിത്ത്, അർജുൻ അരവിന്ദ്, അനൂപ് മണിയറ എന്നിവർ ചിത്രരചനയിൽ പങ്കെടുത്തു. പ്രധാന അധ്യാപകൻ പി. രമേശൻ, എസ്. മഹേഷ് കുമാർ, കെ. ഇന്ദു എന്നിവർ നേതൃത്വം നൽകി. പടം..പിലിക്കോട് വയൽ ഗവ. വെൽഫേർ എൽ.പി.സ്കൂളിൽ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാട്ടും വരയും എന്ന പരിപാടിയിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.