പടന്ന സി.എച്ച്.സിയിൽ കിടത്തി ചികിത്സ ആരംഭിക്കണം

പടന്ന: പടന്ന സി.എച്ച്.സിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പടന്ന വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി എം. സുമതി ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് കെ.വി. തമ്പായി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് പി.സി. സുബൈദ, ചെറുവത്തൂർ ഏരിയ പ്രസിഡന്റ് പി. പത്മിനി, ഏരിയ കമ്മിറ്റി അംഗം വി. ലത, കെ.ടി. ലത, കെ.വി. ശോഭന, കെ.വി. ബിന്ദു, സുമതി മാടക്കാൽ എന്നിവർ സംസാരിച്ചു. ടി.പി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. പടം..ജനാധിപത്യ മഹിള അസോസിയേഷൻ പടന്ന വില്ലേജ് സമ്മേളനം ജില്ല സെക്രട്ടറി എം. സുമതി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.