പരിസ്ഥിതിപ്രവർത്തകർ ഊർജപദ്ധതിക്ക് തടസ്സംനിൽക്കുന്നു -മന്ത്രി കെ. കൃഷ്ണൻ

നീലേശ്വരം: ഏതെങ്കിലും പദ്ധതി തുടങ്ങിയാൽ പരിസ്ഥിതിപ്രശ്നം പറഞ്ഞ് തടസ്സപ്പെടുത്തുന്ന സ്ഥിതി അവസാനിപ്പിക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. കിനാനൂർ കരിന്തളം പഞ്ചായത്തിൽ 400 കെ.വി കാസർകോട് വയനാട് ഡബിൾ സർക്യൂട്ട് ലൈൻ പദ്ധതിയുടെ നിർമാണപ്രവൃത്തി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടക്കൻ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനും മലബാറിന്റെ വികസനത്തിന് വലിയ മാറ്റമുണ്ടാക്കാനും പദ്ധതി യാഥാർഥ്യമായാൽ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വികസനത്തിന്റെയും അടിസ്ഥാനം ഊർജമാണ്. ഊർജം യഥാസമയത്ത് കിട്ടിയാൽ മാത്രമേ വികസനക്കുതിപ്പുണ്ടാകൂ. കേരളത്തിലാവശ്യമായ വൈദ്യുതി സുലഭമായി ലഭിക്കുന്നതിനും അവ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ തടസ്സമില്ലാതെ എത്തിക്കാനും പദ്ധതിയിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. കരിന്തളം തോളേനി അമ്മാറമ്മ ഹാളിൽ നടന്ന ചടങ്ങിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ട്രാൻസ്ഗ്രിഡ് ചീഫ് എൻജിനീയർ എസ്. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ശാന്ത, കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് അംഗം എം. ഉമേശൻ വേളൂർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ വി.കെ. രാജൻ, കെ. മുഹമ്മദ് കുഞ്ഞി, രതീഷ് പുതിയപറമ്പിൽ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പി.പി. രാജു, എം. ഹമീദ് ഹാജി, പി.ടി. നന്ദകുമാർ, ഷോബി ഫിലിപ് തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപറേഷൻ ഡയറക്ടർ രാജൻ ജോസഫ് സ്വാഗതവും നോർത്ത് ട്രാൻസ്ഗ്രിഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ. മധു നന്ദിയും പറഞ്ഞു. പടം nlr minister krishnankutty1, 2400 കെ.വി കാസർകോട് വയനാട് ഡബിൾ സർക്യൂട്ട് ലൈൻ നിർമാണോദ്ഘാടനം കരിന്തളത്ത് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.