പൊലീസിനെ വെട്ടിച്ച് മുങ്ങിയ പ്രതിയെ കണ്ടെത്താനായില്ല

കാസർകോട്: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന, മയക്കുമരുന്ന് കേസിലെ പ്രതി​ക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടർന്നെങ്കിലും കണ്ടെത്താനായില്ല. കാസർകോട് ടൗൺ പൊലീസ് കേസെടുത്ത സംഭവത്തിൽ ചൊവ്വാഴ്ചയും വ്യാപക തിരച്ചിൽ നടത്തി. പ്രതിയുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ കേസുള്ള പ്രതി ഉടൻ പിടിയിലാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതിർത്തിയിലെ ചെക്പോസ്റ്റുകൾ ഉൾപ്പെടെ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ എ.ആർ. ക്യാമ്പിലെ ഒരു എ.എസ്.ഐ ഉൾപ്പെടെ മൂന്നുപേരെ സസ്‍പെൻഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് നിരവധി ലഹരിക്കേസുകളിൽ പ്രതിയായ ആലംപാടി സ്വദേശി അമീർ അലി (23) രക്ഷപ്പെട്ടത്. മയക്കുമരുന്ന് കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയെ കാസർകോട്ടെ കേസിൽ കോടതിയിൽ ഹാജരാക്കാനാണ് തിങ്കളാഴ്ച രാവിലെ എത്തിച്ചത്. കെ.എസ്.ആർ.ടി.സി ബസിൽനിന്ന് കോടതി സമുച്ചയം സ്ഥിതിചെയ്യുന്ന വിദ്യാനഗർ സ്റ്റോപ്പിൽ ഇറങ്ങിയ ഉടൻ പ്രതി കുടിവെള്ളം ആവശ്യപ്പെട്ടു. കൈയാമമില്ലാത്തതിനാൽ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. നാലര ക്വിന്റൽ പുകയില ഉൽപന്നങ്ങൾ പിടികൂടി കാസർകോട്: വിദ്യാനഗറിൽ നാലര ക്വിന്റൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കല്ലക്കട്ടയിലെ അടച്ചിട്ട വീട്ടിൽ 66 ചാക്കുകളിലായാണ് ഇത്രയും പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാനഗർ എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. ഒരു വ്യക്തി വാടകക്കെടുത്ത വീടാണിതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടിയാൽ മാത്രമേ ഉറവിടം അറിയുകയുള്ളൂ. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും വിദ്യാനഗർ പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.