കാഞ്ഞങ്ങാട്: ട്രെയിനിൽ ചാക്കിൽകെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ 163 കുപ്പി മദ്യം റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി മുതൽ ഞായറാഴ്ച പുലർച്ചവരെ നടന്ന സ്പെഷൽ പരിശോധനയിലാണ് 180 മില്ലിയുടെ 163 കുപ്പി ഗോവൻ വിദേശമദ്യം കണ്ടെത്തിയത്. ശുചിമുറിക്കടുത്ത് ഉപേക്ഷിച്ചനിലയിലായിരുന്നു. രാത്രി വിവിധ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വ്യാപകമായി പരിശോധന നടന്നു.
റെയിൽവേ ഇൻസ്പെക്ടർ റെജികുമാർ, എസ്.ഐ എൻ.വി. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. മംഗളൂരു ഭാഗത്തുനിന്ന് വരുന്ന ട്രെയിനുകളിൽ മദ്യം കടത്തുന്നുണ്ടെന്ന് ഇൻസ്പെക്ടർ റെജികുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോമ്പിങ് ഡ്യൂട്ടിയുടെ ഭാഗമായാണ് ട്രെയിനിലും പ്ലാറ്റ് ഫോമിലും പരിശോധന നടത്തിയത്. കാസർകോട് ജി.ആർ.പി എസ്.ഐ എം.വി. പ്രകാശന്റെ നേതൃത്വത്തിൽ ഡാൻസാഫ്കാരുടെ സഹകരണത്തോടെ ഡാൻസഫ് അംഗങ്ങളായ ജോസ്, അഖിലേഷ്, നിജിൻ, ജ്യോതിഷ് എന്നിവർ ചേർന്ന് ട്രെയിനുകളിൽ പ്രത്യേക പരിശോധന നടത്തി. മരുസാഗർ എക്സ്പ്രസ് ട്രെയിനിൽനിന്നാണ് മദ്യം പിടിച്ചത്. കാസർകോടെത്തിയപ്പോൾ ട്രെയിനിന്റെ മുൻവശം ജനറൽ കമ്പാർട്ട്മെന്റിന്റെ ശുചിമുറിക്ക് സമീപം ചാക്കിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.