അ​ട​ച്ചി​ട്ട ക​ഞ്ചി​ക്ക​ട്ട-​കൊ​ടി​യ​മ്മ പാ​ലം

കാ​സ​ർ​കോ​ട്: കു​മ്പ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ഞ്ചി​ക്ക​ട്ട-​കൊ​ടി​യ​മ്മ പാ​ലം​വ​ഴി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​ട്ട് വ​ർ​ഷം ഒ​ന്ന് പി​ന്നി​ടു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ലാ​യി​രു​ന്നു അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ലം ക​ല​ക്ട​ർ ഇ​മ്പ​ശേ​ഖ​ര​ൻ അ​ട​ച്ചി​ടാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​ഞ്ചി​ക്ക​ട്ട പാ​ല​ത്തി​ന്റെ ദു​രി​താ​വ​സ്ഥ​യും കാ​ല​പ്പ​ഴ​ക്ക​വും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി. ന​ട​പ​ടി​യി​ല്ലാ​ത്ത​തി​ൽ സ​ഹി​കെ​ട്ട നാ​ട്ടു​കാ​ർ ആ​ക്ഷ​ൻ ക​മ്മി​റ്റി​യും ക​ർ​മ​സ​മി​തി​യും രൂ​പ​വ​ത്ക​രി​ച്ച് ക​ല​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ഉ​ൾ​പ്പെ​ടെ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. എ.​കെ.​എം. അ​ഷ്റ​ഫ് എം.​എ​ൽ.​എ വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. മ​ന്ത്രി​മാ​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും നാ​ട്ടു​കാ​ർ നി​ര​ന്ത​ര​മാ​യി നി​വേ​ദ​ന​വും ന​ൽ​കി. ഗ​താ​ഗ​ത-​ജ​ല​സേ​ച​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​സം​ഘം പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. ഇ​തു​കൊ​ണ്ടൊ​ന്നും പാ​ല​ത്തി​ന്റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല. നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തു​പോ​ലെ അ​ട​ച്ചി​ടാ​ൻ എ​ളു​പ്പ​മാ​ണ് തു​റ​ക്കാ​നാ​ണ് പാ​ടെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ.

പാ​ല​ത്തി​ന്റെ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ ക്ഷ​യി​ച്ച​തി​നാ​ൽ ഇ​രു​മ്പു​ക​മ്പി​ക​ളും മ​റ്റും പു​റ​ത്തു​കാ​ണു​ന്ന അ​വ​സ്ഥ​യാ​ണ്. പോ​രാ​ത്ത​തി​ന് കൈ​വ​രി​ക​ൾ സ്ഥാ​പി​ക്കാ​ത്ത ജി​ല്ല​യി​ലെ ഏ​ക പാ​ല​വു​മാ​ണ് ക​ഞ്ചി​ക്ക​ട്ട​യു​ടേ​ത്. ഇ​തി​ലൂ​ടെ നേ​ര​ത്തേ നൂ​റു​ക​ണ​ക്കി​ന് ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മാ​യി​രു​ന്നു. പോ​രാ​ത്ത​തി​ന് നി​ര​വ​ധി സ്കൂ​ൾ ബ​സു​ക​ളും. അ​പ​ക​ടാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം പാ​ലം അ​ട​ച്ചി​ടാ​ൻ ക​ല​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം (2005) വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഗ​താ​ഗ​തം നി​രോ​ധി​ച്ച് ക​ല​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

1972ൽ ​സ്ഥാ​പി​ച്ച​താ​ണ് പ്ര​സ്തു​ത പാ​ലം. പാ​ല​ത്തി​ന് അ​ര​നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ണ്ട്. പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​ന് പു​റ​മെ വേ​ന​ൽ​ക്കാ​ല​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റാ​തി​രി​ക്കാ​നും കൃ​ഷി​ക്കു​വേ​ണ്ടി വെ​ള്ളം സം​ഭ​രി​ക്കാ​നു​ള്ള ആ​വ​ശ്യ​ത്തി​നു​മാ​യി​രു​ന്നു വി.​സി.​ബി സം​വി​ധാ​ന​ത്തോ​ടു​കൂ​ടി പാ​ലം നി​ർ​മി​ച്ച​ത്. നേ​ര​ത്തേ ഇ​തി​ലൂ​ടെ ബ​സ് സ​ർ​വി​സും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​പ്പോ​ൾ ബ​സ് സ​ർ​വി​സ് നി​ർ​ത്തു​ക​യാ​യി​രു​ന്നു​വ​ത്രെ. അ​തേ​സ​മ​യം, പാ​ല​ത്തി​ലൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​രോ​ധ​നം മ​റി​ക​ട​ന്ന് ഇ​പ്പോ​ൾ ഓ​ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ച കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ എ​ടു​ത്തു​മാ​റ്റി​യാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന​ത്. പാ​ലം സ​ന്ധ്യ​യാ​യാ​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

പാ​ലം അ​ട​ച്ചി​ടു​മ്പോ​ൾ​ത​ന്നെ പ​ക​രം സം​വി​ധാ​നം എ​ന്തെ​ന്ന് നാ​ട്ടു​കാ​ർ അ​ന്നേ ചോ​ദി​ച്ചി​രു​ന്ന​താ​ണ്. താ​ഴെ കൊ​ടി​യ​മ്മ, കു​ണ്ടാ​പ്പ്‌, ചൂ​രി​ത്ത​ടു​ക്ക, മ​ളി, പ​റു​വ​ത്ത​ടു​ക്ക, ഛത്ര​പ​ള്ളം, ആ​രി​ക്കാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക് കു​മ്പ​ള ടൗ​ണി​ലേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്താ​നു​ള്ള മാ​ർ​ഗ​മാ​യി​രു​ന്നു ക​ഞ്ചി​ക്ക​ട്ട-​കൊ​ടി​യ​മ്മ പാ​ലം.

ഇ​നി​യും പാ​ല​ത്തി​ന്റെ പു​ന​ർ​നി​ർ​മാ​ണം നീ​ളു​ന്ന​പ​ക്ഷം പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​രും രാ​ഷ്ട്രീ​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഇ​തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച ആ​ക്ഷ​ൻ ക​മ്മി​റ്റി​യും.

Tags:    
News Summary - It's been a year since the bridge was completely closed to traffic.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.