പടന്ന: സ്കൂൾ വിദ്യാർഥികൾക്ക് അറിവും തിരിച്ചറിവും ഒപ്പം വിനോദത്തിനും അവസരം നൽകി സമ്മർ ഹട്ട് ക്യാമ്പ്. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ജില്ല ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പടന്ന റഹ്മാനിയ്യ ഇംഗ്ലീഷ് സ്കൂളിലും കോട്ടിക്കുളം അൽ ഫിത്തർ സ്കൂളിലുമാണ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്‍ലം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വി.കെ.പി. ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. ചന്തേര സർക്കിൾ ഇൻസ്പെക്ടർ നാരായണൻ മുഖ്യാതിഥിയായി. വാർഡ് അംഗം ഷാഹിദ പടന്ന മുഖ്യ പ്രഭാഷണം നടത്തി. ഫർഹാന ക്യാമ്പ് വിശദീകരണം നടത്തി. വി.കെ.പി. ഹമീദലി, കുഞ്ഞൂട്ടി ഹാജി, ടി.കെ.സി മുഹമ്മദലി ഹാജി, മുഹമ്മദ് കുഞ്ഞി, യു.സി. സ്വാദിഖ്, വി.കെ.സി. മുഹമ്മദ് കുഞ്ഞി, ടി.കെ. അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു. സുഹൈൽ വലിയപറമ്പ സ്വാഗതവും കെ.പി. ഇസ്മായിൽ നന്ദിയും പറഞ്ഞു. photo: സിജിയുടെ നേതൃത്വത്തിൽ പടന്നയിൽ നടന്ന സമ്മർ ഹട്ട് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.