ഫുട്ബാൾ കിറ്റ് വിതരണം

നീലേശ്വരം: തൈക്കടപ്പുറം ഫുട്ബാൾ അക്കാദമിയുടെ സ്നേഹോപഹാരവും അക്കാദമി താരങ്ങൾക്ക് നടന്നു. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. പി.വി. സതീശൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ഐ.എസ്.എൽ നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ മിർഷാദ് ബങ്കളത്തിന് സ്നേഹോപഹാരം നൽകി. നഗരസഭ കൗൺസിലർമാരായ എം. ഭരതൻ, എം.കെ. വിനയരാജ്, മുൻ കെൽട്രോൺ താരം അശോകൻ പള്ളിക്കര, കോച്ച് മുഹമ്മദ് ഷമീം, അക്കാദമി പ്രസിഡന്റ് സുനിൽ അമ്പാടി എന്നിവർ സംസാരിച്ചു. പടം.: thekkepuram football.jp തൈക്കടപ്പുറം ഫുട്ബാൾ അക്കാദമി ഐ.എസ്.എൽ ചാമ്പ്യൻഷിപ്പിൽ നോർത്ത് ഈസ്റ്റ് ക്ലബ് ഗോൾകീപ്പറായിരുന്ന മിർഷാദ് ബങ്കളത്തിന് നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി സ്നേഹോപഹാരം നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.