കാസർകോട്: കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ സൊസൈറ്റി ലോക്കറിൽനിന്ന് മോഷ്ടിച്ച കടത്തിയ സ്വർണത്തിൽനിന്ന് 160 ഗ്രാം സ്വർണം അന്വേഷണ സംഘം കണ്ടെത്തി. പെരിയയിലെ ഒരു സൊസൈറ്റിയിൽനിന്നാണ് സ്വർണം കണ്ടെടുത്തത്. പണയപ്പെടുത്തിയ 20 പവൻ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.
ഇടനിലക്കാരെക്കൊണ്ട് പണയപ്പെടുത്തിയ സ്വർണാഭരണങ്ങൾ ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിലാണ് കണ്ടെടുത്തത്. കാനറാ ബാങ്കിന്റെ പെരിയ ശാഖയിൽ പണയപ്പെടുത്തിയ 63 പവൻ സ്വർണം കസ്റ്റഡിയിലെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കേസിൽ നേരത്തെ അറസ്റ്റിലായ ബേക്കൽ ഹദ്ദാദ് നഗറിലെ മുഹമ്മദ് ബഷീർ, ഇയാളുടെ ഡ്രൈവർ അമ്പലത്തറ ഏഴാംമൈലിലെ അബ്ദുൽഗഫൂർ പയ്യന്നൂരിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി അബ്ദുൽ ജബ്ബാർ, കോഴിക്കോട് അരക്കിണർ സ്വദേശി നബീൻ, കാഞ്ഞങ്ങാട് നെല്ലിക്കാട് സ്വദേശി അനിൽകുമാർ എന്നിവർ ജാമ്യത്തിലാണ്.
പ്രതികൾ റിമാൻഡിലായി 90 ദിവസം പിന്നിട്ടതിനാലാണ് പ്രതികൾ ജാമ്യം ലഭിച്ചത്. ഒന്നാം പ്രതി സൊസൈറ്റി സെക്രട്ടറി കെ. രതീശൻ റിമാൻഡിലുണ്ട്.കഴിഞ്ഞ മേയ് 14നാണ് സൊസൈറ്റിയിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. 4.76 കോടിയുടെ തട്ടിപ്പാണ് സൊസൈറ്റിയിൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.