നീലേശ്വരം: മത്സ്യബന്ധന ബോട്ട് മീൻപിടുത്തത്തിനിടയിൽ തകർന്നു. യന്ത്രത്തകരാറിനെത്തുടര്‍ന്ന് ഒഴുകി മണൽ തിട്ടയിലിടിച്ച് പൂർണമായും തകരുകയായിരുന്നു. തൈക്കടപ്പുറം സീറോഡിന് പടിഞ്ഞാറ് ഭാഗത്താണ് കരയോടുചേർന്ന് ബോട്ട് അപകടത്തിൽപെട്ടത്. പുറത്തേക്കൈയിലെ ഉമേശന്റെ ഉടമസ്ഥതയിലുള്ള നസീബ് എന്ന ബോട്ടാണ് തകര്‍ന്നത്. പുറംകടലില്‍ മീന്‍പിടിക്കുന്നതിനിടെ സ്റ്റിയറിങ്ങിന്റെ കേബിള്‍ പൊട്ടുകയായിരുന്നു. കാറ്റു പിടിച്ച ബോട്ട് നിയന്ത്രിച്ച് തീരത്തടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സീറോഡിനും സ്റ്റോര്‍ ജങ്ഷനും ഇടയില്‍ തകര്‍ന്നു കരക്കടിഞ്ഞു. ബോട്ടിലുണ്ടായിരുന്ന നാരായണൻ, പ്രമോദ്, മഹ്മൂദ്, നാരായണൻ എന്നീ നാലു തൊഴിലാളികൾ അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പതിനായിരക്കണക്കിന് രൂപയുടെ മീനും കടലിൽ പോയി. പതിനൊന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.