'ജനറൽ ആശുപത്രിയിലേക്ക്‌ മേൽപാലം നിർമിക്കണം'

കാസർകോട്‌: കാസർകോട്‌ ജനറൽ ആശുപത്രിയിലേക്ക്‌ മേൽപാലം നിർമിക്കണമെന്ന്‌ ഓട്ടോ റിക്ഷാത്തൊഴിലാളി യൂനിയൻ(സി.ഐ.ടി.യു) ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നൂറുകണക്കിന്‌ രോഗികളാണ്‌ ദിവസവും റോഡ്‌ മുറിച്ചു കടന്ന് ആശുപത്രിയിൽ പോകാൻ പ്രയാസപ്പെടുന്നത്‌. യാത്രാക്ലേശം പരിഹരിക്കാൻ മേൽനടപ്പാത നിർമിച്ച് ഇതിന് ഉടൻ പരിഹാരം ഉണ്ടാക്കണം. സി.ഐ.ടി.യു. ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ ഉദ്‌ഘാടനം ചെയ്‌തു. കെ. ഭാസ്‌കരൻ അധ്യക്ഷനായി. ഓട്ടോ ഫെഡറേഷൻ ജില്ല സെക്രട്ടറി കെ. ഉണ്ണിനായർ, എൻ. രാമൻ, പി.വി. കുഞ്ഞമ്പു, കെ. രവീന്ദ്രൻ, പി. ജാനകി, ഗിരികൃഷ്‌ണൻ, വി.സി. മാധവൻ, എ. നാരായണൻ, വി. സുരേന്ദ്രൻ, എ.ആർ. ധന്യവാദ്‌ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.ആർ. ധന്യവാദ്‌(പ്രസി.), കെ. പുരുഷോത്തമൻ, എൻ. രാമൻ(വൈസ്‌ പ്രസി.), പി. കുഞ്ഞിരാമൻ(സെക്ര.), എ.എം. വിജയൻ, എ. ഷാഫി(ജോ. സെക്ര.). കെ. യോഗീശൻ(ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.