ബീഡി തൊഴിലാളികൾ ധർണ നടത്തി

കാസർകോട്: ബീഡി തൊഴിലാളി യൂനിയൻ താലൂക്ക് കമ്മിറ്റി പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കേന്ദ്ര വെൽഫെയർ ഫണ്ട് ആനുകൂല്യം പുനഃസ്ഥാപിക്കുക, ബീഡി വ്യവസായ മേഖലയെ തകർക്കുന്ന നിയമ ഭേദഗതി ഉപേക്ഷിക്കുക, വെട്ടിക്കുറച്ച പ്രോവിഡന്റ് ഫണ്ട് പലിശ പുനഃസ്ഥാപിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ സി.ഐ.ടി.യു. ജില്ല വൈസ് പ്രസിഡന്റ് കെ. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. സി. സുശീല അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.വി. കുഞ്ഞമ്പു, വി. സുരേന്ദ്രൻ, കെ. കുഞ്ഞിരാമൻ, എം. സരോജിനി, രമണി ഭീമുങ്കാൽ, ബി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. എ. നാരായണൻ സ്വാഗതം പറഞ്ഞു. പ്രകടനത്തിന് ജയന്തി, കനകമണി, എം.വി. ഗോപി , കെ. ഓമന, സഞ്ജീവ റൈ എന്നിവർ നേതൃത്വം നൽകി beedi ബീഡി തൊഴിലാളി യൂനിയൻ താലൂക്ക് കമ്മിറ്റി നടത്തിയ പോസ്റ്റ് ഓഫിസ് മാർച്ച് സി.ഐ.ടി.യു. ജില്ല വൈസ് പ്രസിഡന്റ് കെ. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.