എസ്.ഡി.പി.ഐ പൊതുയോഗം

ചെർക്കള: "ബി.ജെ.പി. വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല" എന്ന കാമ്പയിന്റെ ഭാഗമായി കാസർകോട് മണ്ഡലം കമ്മിറ്റി ചെർക്കള ടൗണിൽ പൊതുയോഗം സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ ജില്ല ട്രഷറർ ടി.ഐ. ആഷിഫ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് അബ്ദുൽ ജലീൽ സഖാഫി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കരിമ്പളം, സെക്രട്ടറി അൻവർ കല്ലങ്കൈ സംസാരിച്ചു. എസ്.ഡി.പി.ഐ കാസർകോട് മണ്ഡലം കമ്മിറ്റി ചെർക്കള ടൗണിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ സഖാഫി സംസാരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.