ഗ്രന്ഥശാലകളിൽ ഗ്രീൻ ബെൽറ്റ്; മികവിന് പുരസ്കാരം

തൃക്കരിപ്പൂർ: ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലി​ന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ ഗ്രീൻ ബെൽറ്റുകൾ സൃഷ്ടിക്കുന്നു. ഗ്രന്ഥശാലയുടെ അധീനതയിലുള്ള സ്ഥലത്തും പൊതുസ്ഥലങ്ങളിലോ സ്വകാര്യ ഭൂമികളിലോ ഫല വൃക്ഷങ്ങളും തദ്ദേശീയ പ്രാധാന്യമുള്ള വൃക്ഷങ്ങളോ വെച്ചുപിടിപ്പിച്ച് സംരക്ഷിക്കുകയാണ് ലക്ഷ്യം. പത്തിൽ കൂടുതൽ വൃക്ഷങ്ങൾ ഇങ്ങനെ നട്ടുപിടിപ്പിച്ച് സംരക്ഷിച്ച് വളർത്തും. ഓരോ മാസവും മരങ്ങളുടെ വളർച്ച ഫോട്ടോയെടുത്തും അളവെടുത്തും രേഖപ്പെടുത്തും. ഇതിനായി ബാലവേദി, വനിതാവേദികളുടെ സേവനം പ്രയോജനപ്പെടുത്തും . മികച്ച നിലയിൽ പരിപാലനം നടത്തിയ ഗ്രന്ഥശാലകൾ ഏതെന്ന് 2023 ജനുവരിയിൽ കണ്ടെത്തി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ഗ്രന്ഥശാലകൾക്ക് ഗ്രീൻ ബെൽറ്റ് പുരസ്കാരങ്ങൾ സമ്മാനിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. യോഗത്തിൽ പ്രസിഡന്റ് പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. മെംബർ പി.വി.കെ. പനയാൽ, ജില്ല സെക്രട്ടറി ഡോ. പി. പ്രഭാകരൻ, താലൂക്ക് സെക്രട്ടറി വി. ചന്ദ്രൻ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പി. രാമചന്ദ്രൻ, എം.പി. ശ്രീമണി, സി.വി. വിജയരാജ്, പപ്പൻ കുട്ടമത്ത്, എച്ച്.കെ. ദാമോദരൻ, സുനിൽ പട്ടേന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.