കാസർകോട്: സര്‍ക്കാര്‍ നടത്തുന്ന വികസന മുന്നേറ്റങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മേയ് മൂന്ന് മുതല്‍ ഒമ്പത് വരെ നടത്തിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ജില്ലതല സംഘാടക സമിതി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മികച്ച ദൃശ്യ മാധ്യമ റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹമ്മദ് (ഏഷ്യാനെറ്റ് ന്യൂസ് ), മികച്ച കാമറമാന്‍ ഷൈജു പിലാത്തറ (കൈരളി ന്യൂസ്) ,മികച്ച പത്രമാധ്യമ റിപ്പോര്‍ട്ടര്‍ ഇ.വി ജയകൃഷ്ണന്‍ (മാതൃഭൂമി), മികച്ച ഫോട്ടോഗ്രാഫര്‍ സുരേന്ദ്രന്‍ മടിക്കൈ (ദേശാഭിമാനി), പ്രത്യേക ജൂറി പരാമര്‍ശം നേടിയ സൂപ്പി വാണിമേല്‍ (തത്സമയം ഓണ്‍ലൈന്‍) സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനിക്കു വേണ്ടി വിനോദ് പായം, കൈരളി ന്യൂസിനു വേണ്ടി സിജു കണ്ണന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് പി.ആര്‍ ചേംബറില്‍ നടന്ന പരിപാടിയില്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു. എ.ഡി.എം എ.കെ. രമേന്ദ്രന്‍, കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, ജൂറി പ്രതിനിധി വി.വി. പ്രഭാകരന്‍ എന്നിവർ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍ സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിധീഷ് ബാലന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.