ലോക ക്ലബ് ഫൂട്ട് ദിനം ആചരിച്ചു

കാസർകോട്: ജില്ല മെഡിക്കല്‍ ഓഫിസ്, ദേശീയാരോഗ്യം ദൗത്യം എന്നിവയുടെ നേതൃത്വത്തില്‍ . ദേശീയാരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. ജില്ല ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. മുരളീധര നല്ലൂരായ അധ്യക്ഷനായി. കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഡി.ഇ.ഐ.സി പീഡിയാട്രീഷന്‍ ഡോ. കെ.ടി. അശ്വിന്‍ , ഡെപ്യൂട്ടി ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ എസ്. സയന, ജില്ല എം.സി.എച്ച് ഓഫിസര്‍ ഇന്‍ ചാര്‍ജ് എന്‍.ജി. തങ്കമണി, ദേശീയാരോഗ്യദൗത്യം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കമല്‍ കെ. ജോസ് എന്നിവര്‍ സംസാരിച്ചു. ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ അബ്ദുൽ ലത്തീഫ് മഠത്തില്‍ സ്വാഗതവും ജില്ല ആര്‍.ബി.എസ്.കെ കോഓഡിനേറ്റര്‍ അനു അരവിന്ദന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് ആര്‍.ബി.എസ്.കെ നഴ്സുമാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. കോവിഡ് കണ്‍ട്രോള്‍ സെല്‍ നോഡല്‍ ഓഫിസര്‍ ഡോ. ഡാല്‍മിറ്റ നിയ ജെയിംസ് ക്ലാസെടുത്തു. ജനന സമയത്ത് കുഞ്ഞിന്റെ പാദമോ ഇരു പാദങ്ങളോ കാല്‍കുഴയില്‍ നിന്നും അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ് ഫൂട്ട്. കുട്ടി ജനിച്ച ആദ്യ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചികിത്സ ആരംഭിക്കുകയും അഞ്ച് വയസ്സ് ആകുമ്പോഴേക്കും കുട്ടിയുടെ കാല്‍ പാദങ്ങള്‍ പൂര്‍ണമായി നിവര്‍ന്നു സാധാരണ നിലയില്‍ എത്തിക്കുകയും ചെയ്യുന്ന ചികിത്സ രീതിയാണിത്. ജില്ലയില്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ക്ലബ് ഫൂട്ടിനുള്ള ചികിത്സ സൗകര്യം ലഭ്യമാണ്. ജില്ലയില്‍ ഇതുവരെയായി 28 ക്ലബ് ഫൂട്ട് രോഗികള്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്. ജൂണ്‍ മൂന്നു മുതല്‍ 10 വരെ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഫോൺ: 9946900792 . ഫോട്ടോ- ലോക ക്ലബ് ഫൂട്ട് ദിനാചരണം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.