കാസർകോട്: വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസിന് ഇനി സ്വന്തം കെട്ടിടം. സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഓഫിസ് വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട സമുച്ചയത്തിലേക്ക് മാറും. മിനി സിവില്‍ സ്റ്റേഷന്റെ ഒന്നാമത്തെ നിലയില്‍ ഒരുക്കിയ പുതിയ ഓഫിസില്‍ പൊതുവായ ഓഫിസ് മുറിയും താലൂക്ക് സപ്ലൈ ഓഫിസറുടെ കാബിനുമടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കിയത്. ഓഫിസ് ഉദ്ഘാടനം ജൂണ്‍ ആറിനു ഉച്ചക്കുശേഷം മൂന്നരക്ക് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അധ്യാപക ഒഴിവ് കാസര്‍കോട്: ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് സ്‌കൂളില്‍ കെമിസ്ട്രി, സുവോളജി, ബോട്ടണി, ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ എട്ടിന് രാവിലെ 10.30. ഡ്രൈവര്‍ ഒഴിവ് കാസർകോട്: ചീമേനി കോളജ് ഓഫ് എൻജിനീയറിങ് തൃക്കരിപ്പൂരില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ബസ് ഡ്രൈവറുടെ ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ ഒമ്പതിന് രാവിലെ 11ന്. എട്ടാം ക്ലാസും 10 വര്‍ഷത്തില്‍ കുറയാത്ത ഡ്രൈവിങ് പരിചയവും ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസന്‍സുമാണ് യോഗ്യത. ഫോണ്‍: 8289823835.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.