കുമ്പള: 'ആരോഗ്യ ജാഗ്രത'യുടെ ഭാഗമായി പുത്തിഗെ ഗ്രാമ പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പാചകത്തൊഴിലാളികൾക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു. സ്കൂളുകളിൽ ഭക്ഷ്യവിഷബാധ വർധിക്കുന്ന സാഹചര്യത്തിലാണിത്. പഞ്ചായത്ത് പ്രസിഡന്റ് ഡി. സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ജയന്തി, സ്ഥിരംസമിതി ചെയർമാൻന്മാരായ പാലാക്ഷ റൈ, എം. അനിത, വാർഡ് മെംബർ എസ്. കേശവ എന്നിവർ സംസാരിച്ചു. ബി. അഷറഫ്, ഡോ. സി.എച്ച്. ഗോപാലകൃഷ്ണൻ, ജെബി കുര്യൻ എന്നിവർ ക്ലാസെടുത്തു. കെ.എം. മോഹനൻ സ്വാഗതവും പി. ലബിത നന്ദിയും പറഞ്ഞു. ഫോട്ടോ: പുത്തിഗെ ഗ്രാമ പഞ്ചായത്തിൽ നടത്തിയ പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.