ചെറുവത്തൂർ: വികസനത്തിനുമുന്നിൽ ഈ കുന്ന് എത്രകാലം പിടിച്ചുനിൽക്കും. നിരവധി ജന്തുസസ്യജാലങ്ങളുടെ ആവാസകേന്ദ്രമായ ചെറുവത്തൂരിലെ വീരമലക്കുന്നിനാണ് ഈ അകാല ചരമം സംഭവിക്കുന്നത്. ദേശീയപാതക്കായി മണ്ണിടിച്ച് മൃതപ്രായമാക്കിയ വീരമലക്കുന്നിന്റെ ദയനീയ ചിത്രം ഈ പരിസ്ഥിതി ദിനത്തിലെ ദുരന്തകാഴ്ചകളിലൊന്നാകുന്നു. ടൂറിസം പദ്ധതിക്കായി സ്ഥലം കണ്ടെത്തിയ കുന്നാണ് ദേശീയപാത വികസനത്തിനായി ഇടിച്ചുനിരത്തിയത്. കുന്നിന്റെ പടിഞ്ഞാറുഭാഗം പൂർണമായും ഇല്ലാതായി. കനത്ത മഴയിൽ കുന്നിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ദേശീയ പാതയിൽ കെട്ടിനിന്ന് ഗതാഗത തടസ്സവും ഉണ്ടാക്കുന്നുണ്ട്. കനത്തമഴയുള്ള സമയത്ത് കുന്നിടിച്ചിലും പതിവായി. കുന്നിൽനിന്ന് കൂറ്റൻ കല്ലുകൾ പതിക്കുന്നതും ഭീഷണിയായിട്ടുണ്ട്. നിരവധി ജന്തു സസ്യജാലങ്ങളുടെ ആവാസ കേന്ദ്രമാണ് വീരമലക്കുന്ന്. ഒപ്പം ഒട്ടേറെ ദേശാടന പക്ഷികളും ഇവിടെ എത്താറുണ്ട്. എന്നാൽ, കുന്നിടിക്കൽമൂലം ഇവയെല്ലാം താറുമാറായി. താഴ്ന്ന പ്രദേശമായ മയ്യിച്ച, വെങ്ങാട്ട് പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സ്ഥാപിച്ച ആശ്വാസകേന്ദ്രവും ഇവിടെ നിലംപൊത്തിക്കഴിഞ്ഞു. കാര്യങ്കോടുപുഴക്ക് കുറുകെ റോപ് വേ സ്ഥാപിച്ചും വീരമലയിൽ കുട്ടികളുടെ പാർക്ക് പണിതും വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഉദ്ദേശിച്ച പദ്ധതിയെല്ലാം കുന്നിനൊപ്പം കടപുഴകിക്കഴിഞ്ഞു. പടം.. ദേശീയപാത വികസനത്തിന്റെ പേരിൽ മൃതപ്രായനായ വീരമലക്കുന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.