ഉദുമ: പ്രതിഭ ക്ലബ് എരോല്‍ അമ്പലത്തിങ്കാല്‍ നെഹ്റു യുവകേന്ദ്ര കാസര്‍കോടിന്റെ സഹകരണത്തോടെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും വിതരണവും ക്വിസ് മത്സരവും നടത്തി. എരോല്‍ പരുതാളി ഗുളിക ദേവസ്ഥാനത്തിന്റെ ഭൂമി പച്ചത്തുരുത്താക്കി മാറ്റുന്നതിന്റെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും എരോല്‍ പ്രദേശത്തുള്ളവര്‍ക്ക് വൃക്ഷത്തൈ വിതരണവും നടത്തി. ഉദുമ ഗ്രാമപഞ്ചായത്ത് അംഗം സിന്ധു ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് രമേശന്‍ വടക്കേക്കര അധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര യൂത്ത് ഓഫിസര്‍ വി. അഖില്‍, ക്ലബ് മുന്‍ പ്രസിഡന്റ് അഡ്വ. സതീശന്‍, രക്ഷാധികാരി കെ. ബാലന്‍, വനിത കമ്മിറ്റി സെക്രട്ടറി എസ്. സൂര്യ, എ.ഡി.എസ് സെക്രട്ടറി വി. പ്രിയ തുടങ്ങിയവര്‍ സംസാരിച്ചു. ജയന്തി ഉദുമ പരിസ്ഥിതി ബോധവത്കരണ പ്രഭാഷണം നടത്തി. ക്ലബ് സെക്രട്ടറി ശശിധരന്‍ നാഗത്തിങ്കാല്‍ സ്വാഗതവും നെഹ്റു യുവകേന്ദ്ര നാഷനല്‍ യൂത്ത് വളന്റിയര്‍ പി. സനുജ നന്ദിയും പറഞ്ഞു. uduma paristhithi ambalathingall.jpg പ്രതിഭ ക്ലബ് എരോല്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഉദുമ ഗ്രാമപഞ്ചായത്ത് അംഗം സിന്ധു ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.