മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്

കാസർകോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വെളളച്ചാലിലെ ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. പ്രതിമാസ ഓണറേറിയം 12,000 രൂപ. പട്ടികജാതി വിഭാഗത്തിൽപെട്ടവരും ബിരുദവും ബി.എഡും ഉള്ളവര്‍ക്കുമാണ് അവസരം. കൂടിക്കാഴ്ച ജൂണ്‍ 16ന് ജില്ല പട്ടികജാതി വികസന ഓഫിസില്‍. ഫോണ്‍: 04994 256162 ലോഗോ പ്രകാശനം ചെയ്തു കാസർകോട്: മുളിഞ്ച ജി.എല്‍.പി.എസിന് പുതുതായി തയാറാക്കിയ ലോഗോ മംഗല്‍പാടി വാര്‍ഡ് അംഗം ടി.എം. ഷരീഫ് പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക ചിത്രാവതി, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ഇര്‍ഫാന ഇക്ബാല്‍, സി.എം.സി ചെയര്‍പേഴ്‌സൻ ഇബ്രാഹിം ഹനീഫി, ബി.ആര്‍.സി ട്രെയിനർ ജോയ്, കെ. ബിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ - മുളിഞ്ച ജി.എല്‍.പി.എസിന് പുതുതായി തയാറാക്കിയ ലോഗോ മംഗല്‍പാടി വാര്‍ഡ് അംഗം ടി.എം. ഷരീഫ് പ്രകാശനം ചെയ്യുന്നു സര്‍ട്ടിഫിക്കറ്റ് പരിശോധന കാഞ്ഞങ്ങാട്: ജില്ല വിദ്യാഭ്യാസ ഓഫിസിന് കീഴിലെ പരീക്ഷ സെന്ററുകളായ ദുര്‍ഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നീലേശ്വരം, ജി.എച്ച്.എസ്.എസ് ഹോസ്ദുര്‍ഗ് എന്നീ സെന്ററുകളില്‍ നടന്ന കെ-ടെറ്റ് പരീക്ഷയെഴുതി പാസായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനിലെ ജില്ല വിദ്യാഭ്യാസ ഓഫിസില്‍ നടക്കും. ജൂണ്‍ 13ന് രാവിലെ 10 മുതല്‍ നാലുവരെ കാറ്റഗറി ഒന്നിനും നാലിനും ജൂണ്‍ 14, 15 തീയതികളില്‍ കാറ്റഗറി രണ്ട്, മൂന്ന് വിഭാഗങ്ങള്‍ക്കും പരിശോധന നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.