സമുദ്രദിനത്തിൽ തീരം ശുചീകരിച്ച് വിദ്യാർഥികൾ

കാസർകോട്: ലോക സമുദ്രദിനത്തിൽ കടല്‍തീരം ശുചീകരിച്ച് കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികള്‍. പ്രകൃതി ക്ലബ്, പരിസ്ഥിതി പഠനവകുപ്പ്, നാഷനല്‍ സര്‍വിസ് സ്‌കീം, ഓഷ്യന്‍ സൊസൈറ്റി ഓഫ് ഇന്ത്യ കൊച്ചിന്‍ ചാപ്റ്റര്‍, നാഷനല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്​ എന്നിവയുടെ ആഭിമുഖ്യത്തില്‍ തൃക്കണ്ണാട് കടൽതീരമാണ് ശുചീകരിച്ചത്. രാവിലെ ഏഴ് മണിയോടെ നൂറിലേറെ വിദ്യാർഥികള്‍ കടല്‍തീരത്തെത്തി. ശേഖരിച്ച മാലിന്യം മെഹ്ബൂബ് ഇക്കോ സൊലൂഷന്‍സ് ഡയറക്ടര്‍ അബ്ദുല്ലയുടെ മേല്‍നോട്ടത്തില്‍ സംസ്‌കരിച്ചു. വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വർലു ഉദ്ഘാടനം ചെയ്തു. ഡീൻ പ്രഫ. മുത്തുകുമാര്‍ മുത്തുച്ചാമി, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, ടെക്‌നിക്കല്‍ ഓഫിസര്‍ ഡോ. സുധീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. എസ്. അന്‍ബഴകി എന്നിവര്‍ നേതൃത്വം നല്‍കി. centre uniകടല്‍തീര ശുചീകരണം കേരള കേന്ദ്ര സർവകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വർലു ഉദ്ഘാടനം ചെയ്യുന്നു പി.ഐ.ബി മാധ്യമ ശിൽപശാല കാഞ്ഞങ്ങാട്: പ്രാദേശിക മാധ്യമ പ്രവര്‍ത്തകർക്കായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനുകീഴിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി) കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച മാധ്യമ ശിൽപശാല ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. വാർത്തകൾ സെൻസേഷനൽ ആക്കാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹി പി.ഐ.ബി ഡയറക്ടർ ജനറൽ ഡോ. വസുധ ഗുപ്ത മുഖ്യാതിഥിയായി. വാർത്തകൾ കാഴ്ചപ്പാടുമായി ഇടകലർത്തരുതെന്ന് അവർ ഓർമിപ്പിച്ചു. സൗത്ത് സോൺ ഡയറക്ടർ ജനറൽ എസ്. വെങ്കടേശ്വർ, അഡീഷനൽ ഡയറക്ടർ വി. പളനിച്ചാമി എന്നിവർ സംസാരിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ വി.വി. പ്രഭാകരൻ, ടി. മുഹമ്മദ് അസ്‍ലം എന്നിവരെ ആദരിച്ചു. ദിനകരൻ കൊമ്പിലാത്ത്, എൻ.പി.സി. രംജിത്ത്, ദിവ്യ കെബി എന്നിവർ ക്ലാസെടുത്തു. കൊച്ചി പി.ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ഐസക് ഈപ്പൻ സ്വാഗതം പറഞ്ഞു. workshop പി.ഐ.ബി മാധ്യമ ശിൽപശാല ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.