ഉദുമ: സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പള്ളിക്കരയിൽ പ്രവർത്തകർ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം ഉദുമ ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി.എം. ഷാഫി അധ്യക്ഷത വഹിച്ചു. ജവഹർ ബാലമഞ്ച് ജില്ല ചെയർമാൻ രാജേഷ് പള്ളിക്കര, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി രാജു കുറിച്ചിക്കുന്ന്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മജീദ് പള്ളിക്കര, മണ്ഡലം കോൺഗ്രസ് എക്സിക്യൂട്ടിവ് മെംബർ ഷറഫു മൂപ്പൻ എന്നിവർ സംസാരിച്ചു. പടം uduma congress prakadanam പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പള്ളിക്കരയിൽ നടന്ന പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.